വായന ലഹരിയാക്കുന്ന തലമുറയാണ് നാടിനു വേണ്ടത്- നജീബ് കാന്തപുരം എംഎൽഎ

വായന ലഹരിയാക്കുന്ന തലമുറയാണ് നാടിനു വേണ്ടത്- നജീബ് കാന്തപുരം എംഎൽഎ
വായന ലഹരിയാക്കുന്ന തലമുറയാണ് നാടിനു വേണ്ടത്- നജീബ് കാന്തപുരം എംഎൽഎ
Share  
2025 Mar 12, 10:09 AM
vasthu
mannan

പെരിന്തൽമണ്ണ: വായന ലഹരിയാക്കുന്ന ഒരു തലമുറ വളർന്നുവരുന്നത്

വർത്തമാനകാലസമസ്യകൾക്കുള്ള പരിഹാരമാകുമെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന് അനുവദിച്ച മൂന്നു ലക്ഷം രൂപ വിനിയോഗിച്ച് കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽനിന്ന് സ്‌കൂൾ ലൈബ്രറികൾക്കും പൊതുവായനശാലകൾക്കും വാങ്ങി നൽകുന്ന പുസ്‌തകങ്ങളുടെ വിതരണം പെരിന്തൽമണ്ണ വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


നന്മയും സൗഹൃദവും വളർത്തുന്നതിലും നാടിനെ സാംസ്കാരികമായി ഉയർത്തുന്നതിനും നമ്മുടെ വായനശാലകൾ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. വായനയിലേക്ക് പുതിയ തലമുറയെ തിരിച്ചുകൊണ്ടുവരുന്നതിന് സന്നദ്ധ സംഘടനകളും പൊതുവായനശാലകളും പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. വെട്ടത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ അധ്യക്ഷനായി. പെരിന്തൽമണ്ണ എ.ഇ.ഒ. കുഞ്ഞിമൊയ്തു. എച്ച്.എം. ഫോറം സെക്രട്ടറി അസീസ്, ഷൈഷാദ് തെക്കേതിൽ, എൻ.എം. ഫസൽ വാരിസ് എന്നിവർ സംസാരിച്ചു.



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra