
തൃശ്ശൂർ നിങ്ങളുടെ കൃഷിക്ക് വേണ്ടതെന്നാണ്... സംശയം ഉണ്ടെങ്കിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ കൃഷിയിടത്തിലെത്തും. വേണ്ട നിർദേശങ്ങൾ നൽകും. സംസ്ഥാനത്ത് നിർജ്ജീവമായിരുന്ന 'അഗ്രി ക്ലിനിക്കുകൾ' വീണ്ടും വരുന്നു. 'കൃഷി ഉദ്യോഗസ്ഥർ കൃഷിയിടങ്ങളിലേക്ക്' എന്ന ആശയത്തിൽ പുതിയ സാങ്കേതികവിദ്യകളും അറിവുകളും കർഷകരിലേക്ക് എത്തിച്ച് തൃശ്ശൂർ ജില്ലയിലാണ് പദ്ധതി പുനരാരംഭിച്ചിരിക്കുന്നത്. 2006-ൽ തുടങ്ങിയ പദ്ധതി പാതിവഴിയിൽ നിലച്ചിരുന്നു.
എല്ലാ വാർഡുകളിലേക്കും കൃഷിഭവൻ്റെ നേതൃത്വത്തിൽ കൃഷി ഓഫീസറും കൃഷി അസിസ്റ്റന്റുമെത്തി കാർഷിക വിളകളുടെ പരിശോധന, കർഷകർക്കാവശ്യമായ നിർദേശങ്ങൾ, അപേക്ഷകൾ സ്വീകരിക്കൽ എന്നിവ ചെയ്യും. ആഴ്ചയിലെ രണ്ടു ദിവസങ്ങളിൽ അഗ്രി ക്ലിനിക്കിലെ ഉദ്യോഗസ്ഥർ കൃഷിയിടങ്ങളിലെത്തും. കൃഷി അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ, ഗവേഷകർ തുടങ്ങിയവരുടെ സേവനങ്ങളും അഗ്രി ക്ലിനിക് വഴി കർഷകർക്ക് ലഭ്യമാക്കും.
വാർഡംഗങ്ങൾ അഗ്രി ക്ലിനിക്കുകൾക്കായൊരുക്കുന്ന സ്ഥലത്തുവെച്ചായിരിക്കും കൃഷി ഉദ്യോഗസ്ഥർ കർഷകരുമായി കൂടിക്കാഴ്ച നടത്തുന്നത്. കാർഷിക മുന്നേറ്റത്തിൻ്റെ തുടക്കമായാണ് പദ്ധതിയെ കൃഷിവകുപ്പ് പരിചയപ്പെടുത്തുന്നത്. പദ്ധതിയുടെ രണ്ടാംവരവിൽ പുതിയ സാങ്കേതികവിദ്യകളും അറിവുകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.പി. അനൂപാണ് പദ്ധതി പുനരാരംഭിക്കുന്നതിനു നേതൃത്വം നൽകിയിരിക്കുന്നത്.
ഓടിയെ അണ്ടാ.. കർഷകർക്ക് ആശ്വാസം
'അഗ്രി ക്ലിനിക്കുകൾ - കൃഷി ഉദ്യോഗസ്ഥർ കൃഷിയിടങ്ങളിലേക്ക് പദ്ധതി വഴി കൃഷിയെക്കുറിച്ചുള്ള പുതിയ പ്രവണതകൾ, കീടനിയന്ത്രണം, വിത്ത്, വളം, സർക്കാർ ആനുകൂല്യങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ഉദ്യോഗസ്ഥർ കർഷകരിലെത്തിക്കും. കൃഷിയിടങ്ങളിലേക്കെത്തി കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി നിർദേശങ്ങളും നൽകും.
കൃഷിയിടത്തിലെ ചിത്രം കാണിച്ച് കൊടുത്തും നിർദേശങ്ങൾ തേടാം. കൃഷിക്കുള്ള വിവിധ രോഗങ്ങൾക്ക് പരിഹാരവും നിർദേശിക്കും. എല്ലാ കാർഷിക സംശയങ്ങൾക്കും ഉദ്യോഗസ്ഥർ ക്ലിനിക്കുവഴി നിർദേശങ്ങൾ നൽകും. മരുന്നുകൾ എവിടെ ലഭിക്കുമെന്നു തുടങ്ങിയ വിവരങ്ങളും കർഷകരിലേക്കെത്തും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group