വേനൽ ചൂടിന് ആശ്വാസം; കളക്‌ടറേറ്റിൽ പൊട്ടുവെള്ളരി ഫെസ്റ്റ്

വേനൽ ചൂടിന് ആശ്വാസം; കളക്‌ടറേറ്റിൽ പൊട്ടുവെള്ളരി ഫെസ്റ്റ്
വേനൽ ചൂടിന് ആശ്വാസം; കളക്‌ടറേറ്റിൽ പൊട്ടുവെള്ളരി ഫെസ്റ്റ്
Share  
2025 Mar 12, 10:03 AM
vasthu
mannan

കാക്കനാട് : കടുത്ത വേനൽ ചൂടിന് ആശ്വാസം പകർന്ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ ആലങ്ങാടൻ പൊട്ടുവെള്ളരി ഫെസ്റ്റ്, ജില്ലാ കൃഷി ഓഫീസും ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഏകദിന ഫെസ്റ്റ് നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം നിർവഹിച്ചു. കർഷകർക്ക് തങ്ങളുടെ വിളകൾ വിറ്റഴിക്കാൻ വിപണി ഒരുക്കുന്നതിന്റെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നതെന്നും കർഷകരെ പരമാവധി പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.


കർഷകർക്ക് ന്യായവില ലഭ്യമാക്കുകയാണ് പ്രധാനമെന്നും ഇത്തരം മേളകളിൽ പരമാവധി പങ്കാളിത്തം ഉറപ്പാക്കണമെന്നും മേളയിലെ ആദ്യ വിൽപ്പന നടത്തിയ കളക്‌ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു. ആലങ്ങാടുള്ള കർഷകർ ഉത്പാദിപ്പിച്ച പൊട്ടുവെള്ളരിയും ജ്യൂസുമായിരുന്നു മേളയിലെ പ്രധാന ആകർഷണം. അതിനൊപ്പം വിവിധ പച്ചക്കറികൾ, കൂൺ, തേൻ എന്നിവയും വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു.


ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽസി ജോർജ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സനിതാ റഹിം, കെ.ജി. ഡോണോ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർളി സക്കറിയാസ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ഇന്ദുനായർ തുടങ്ങിയവർ പങ്കെടുത്തു.



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra