
മൂന്നാർ: തിരക്കേറിയ നല്ലതണ്ണി ടീ മ്യൂസിയത്തിന് സമീപം കാട്ടാനയെത്തിയത് ഭീതിപരത്തി. ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം. പതിവായി നാശനഷ്ടമുണ്ടാക്കുന്ന വിരിക്കൊമ്പനാണ് ഏഴോടെ പ്രദേശത്തെത്തിയത്.
ഏറെനേരം റോഡിൽ നടന്ന ആന വാഹനങ്ങൾ തടഞ്ഞു. പിന്നീട് ടീ മ്യൂസിയത്തിന് സമീപത്ത് നിലയുറപ്പിച്ചു. ലിറ്റിൽ ഫ്ലവർ ഹൈസ്‌കൂൾ ഇതിന് തൊട്ടടുത്താണുള്ളത്. സ്‌കൂൾ സമയമല്ലാതിരുന്നതിനാൽ അപകടമൊഴിവായി.
നിരവധി തൊഴിലാളി ലയങ്ങളും മറ്റ് സ്ഥാപനങ്ങളും ഈ ഭാഗത്തുണ്ട്. ഏറെ നേരം റോഡിൽ നടന്നെങ്കിലും വിരിക്കൊമ്പൻ ആക്രമണത്തിന് മുതിർന്നില്ല. പിന്നീട് വനം വകുപ്പിൻ്റെ ദ്രുതകർമസേന ആനയെ കാട്ടിലേക്ക് തുരത്തി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group