ധീരജവാൻ ജോസഫ് ഹെൻട്രിയുടെ ഓർമ്മകൾക്ക് 22 വർഷം

ധീരജവാൻ ജോസഫ് ഹെൻട്രിയുടെ ഓർമ്മകൾക്ക് 22 വർഷം
ധീരജവാൻ ജോസഫ് ഹെൻട്രിയുടെ ഓർമ്മകൾക്ക് 22 വർഷം
Share  
2025 Mar 12, 09:54 AM
vasthu
mannan

മാന്നാർ : മരണാനന്തരം രാജ്യം ശൗര്യചക്ര നൽകി ആദരിച്ച ധീരജവാൻ പരുമല കിഴക്കേടത്ത് ജോസഫ് ഹെൻട്രിയുടെ ഓർമ്മകൾക്ക് ചൊവ്വാഴ്‌ച 22 വയസ്സ് തികഞ്ഞു. 2003 മാർച്ച്‌ 11-ന് മണിപ്പുരിലെ ഇംഫാലിൽ പോലീസ് വേഷത്തിലെത്തിയ മൂന്നു തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിൽ ജോസഫ് ഹെൻട്രിക്കു വെടിയേറ്റു. സ്വന്തം ജീവൻ രക്ഷിക്കാൻ ശ്രമിക്കാതെ മൂന്നു തീവ്രവാദികളെയും വധിച്ചതിനുശേഷമാണ് ജോസഫ് ഹെൻട്രി വീരമൃത്യു വരിച്ചത്, പരുമല കിഴക്കടത്ത് ഹെൻട്രി -വിക്ടോറിയ ദമ്പതിമാരുടെ മകനാണ്. റോയി ഹെൻട്രി, റെജി എന്നിവർ സഹോദരങ്ങളാണ്.


രക്തസാക്ഷിത്വ വാർഷികദിനത്തിൽ ആലപ്പുഴ ജില്ലയിലെ സൈനിക-അർധസൈനിക കൂട്ടായ്‌മയായ ഗാർഡിയൻസ് ഓഫ് ദ നേഷൻ ജോസഫ് ഹെൻട്രിയെ അനുസ്‌മരിച്ചു. ധീരജവാൻ്റെ പരുമലയിലെ സ്‌മൃതിമണ്ഡപത്തിൽ എത്തിയാണ് വീരമൃത്യുദിനാചരണം നടത്തിയത്. തുടർന്ന്, പാവുക്കര സെയ്ന്റ് പീറ്റേഴ്‌സ് പള്ളിയിൽ നടന്ന പ്രാർഥനയ്ക്ക് വികാരി പ്രിൻസ് മുഖ്യകാർമികത്വം വഹിച്ചു. സെക്രട്ടറി ശശി പട്ടോളി മാർക്കറ്റ് അധ്യക്ഷനായി. മാന്നാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നൗഷാദ് എന്നിവർ അനുസ്‌മരണപ്രഭാഷണം നടത്തി. മാവേലിക്കര ഇസിഎച്ച്എസ് പോളിക്ലിനിക് ഓഫീസർ ഇൻ ചാർജ് ലഫ് കേണൽ വി.ആർ. ശ്രീകുമാർ, മുരളീധരൻ നൂറനാട്, ദീപക് കുട്ടച്ചിറ, മനോജ് വേലഞ്ചിറ, സോൾജിയേഴ്‌സ് ഓഫ് ഈസ്റ്റ് വെനീസ് അംഗം പവിത്രൻ, കടപ്ര പഞ്ചായത്തംഗം എസ്. സോജിത്ത് എന്നിവരും സൈനിക കുടുംബാംഗങ്ങൾക്കൊപ്പം നാട്ടുകാരും സ്‌മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.


SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra