
പിൽഗ്രിം ടൂറിസം രംഗത്ത് വലിയ മാറ്റമാണ് ലോകനാർക്കാവ് ഗസ്റ്റ് ഹൗസ് നിർമ്മാണം വഴി ഉണ്ടായിരിക്കുന്നത്. വിദൂരത്ത് നിന്ന് വരുന്ന നിരവധി ആളുകൾക്ക് ഈ ഗസ്റ്റ് ഹൗസ് ഏറെ പ്രയോജനപ്പെടുത്താൻ കഴിയുന്നുണ്ട് എന്നത് വളരെ ആശ്വാസകരമാണ്.
ലോകനാർക്കാവ് ഗസ്റ്റ് ഹൗസ് പ്രവർത്തനം സംബന്ധിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിച്ചു. കെട്ടിടം ഉദ്ഘാടനം ചെയ്തതിനുശേഷം ഇതുവരെയായി 1735 റൂം ബുക്കിംഗ് 130 ഡോർമെറ്ററി ബുക്കിംഗ് നടന്നതായും ഈനത്തിൽ ആകെ 26.33 ലക്ഷം രൂപ വരവായി ലഭിച്ചതായും സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ഉത്തരമായി നിയമസഭയിൽ അറിയിച്ചു.
ക്ഷേത്രത്തിൽ കമ്പ്യൂട്ടറൈസേഷൻ നടപടികൾ പുരോഗമിച്ചു വരികയാണ്. ഇതോടനുബന്ധിച്ച് ഗസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ സംവിധാനം ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി നിയമസഭയിൽ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group