സ്വകാര്യ സർവകലാശാലകളിൽ സാമൂഹിക നിയന്ത്രണം ഉറപ്പാക്കണം -ശാസ്ത്ര സാഹിത്യ പരിഷത്ത്

സ്വകാര്യ സർവകലാശാലകളിൽ സാമൂഹിക നിയന്ത്രണം ഉറപ്പാക്കണം -ശാസ്ത്ര സാഹിത്യ പരിഷത്ത്
സ്വകാര്യ സർവകലാശാലകളിൽ സാമൂഹിക നിയന്ത്രണം ഉറപ്പാക്കണം -ശാസ്ത്ര സാഹിത്യ പരിഷത്ത്
Share  
2025 Mar 11, 04:27 AM
vasthu
mannan

കണ്ണൂർ : സംസ്ഥാനത്തു വരുന്ന സ്വകാര്യ സർവകലാശാലകളിൽ സാമൂഹിക നിയന്ത്രണം ഉറപ്പാക്കണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. വിദ്യാർഥി പ്രവേശനം, അക്കാദിമ സൗകര്യങ്ങൾ ഉറപ്പുവരുത്തൽ, അധ്യാപക നിയമനം എന്നിവ സുതാര്യമാക്കുകയും വ്യക്തതവരുത്തുകയും വേണം. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 62-ാമത് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു.


വിദ്യാർഥികളുടെ ഒന്നാം പരിഗണന നിലവിലുള്ള സർവകലാശാലതന്നെ ആയിരിക്കുന്നവിധം അന്താരാഷ്ട്ര ബെഞ്ച്‌മാർക്കിൻ്റെയും യു.ജി.സി. റെഗുലേഷന്റെയും അടിസ്ഥാനത്തിൽ അവയെ ഉയർത്തിക്കൊണ്ടുവരേണ്ട സർക്കാർ ഈ മേഖലയിൽനിന്ന് പിന്നാക്കം പോകുമെന്ന സൂചന ആശങ്കയുളവാക്കുന്നതാണ്. സ്വകാര്യ സർവകലാശാലകൾ ചില ആളുകൾക്ക് പണം വാരിക്കൂട്ടാനുള്ള മാർഗമാക്കിക്കൂടെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.


പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം ഡോ. രതീഷ് കൃഷ്‌ണൻ വിഷയം അവതരിപ്പിച്ചു. എ.കെ.പി.സി.ടി.എ. മുൻ ജനറൽ സെക്രട്ടറി ഡോ. സി. പദ്‌മനാഭൻ മോഡറേറ്ററായി. ഡോ. ടി.കെ. പ്രസാദ്, സി.പി. ഹരീന്ദ്രൻ, കെ. വിനോദ്കുമാർ, ബിജു നെടുവാലൂർ, കെ.പി. പ്രദീപൻ, പി.പി. ബാബു, ടി.വി. നാരയണൻ, ഡോ. പി.വി. പുരുഷോത്തമൻ, ടി.വി. വിലാസിനി, എം. ദിവാകരൻ, സതീശൻ കസ്‌തൂരി എന്നിവർ സംസാരിച്ചു.



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra