ഏറാട്ടുക്കുണ്ട് ഉന്നതിക്കാരെ മാറ്റിപ്പാർപ്പിക്കും -കളക്ടർ

ഏറാട്ടുക്കുണ്ട് ഉന്നതിക്കാരെ മാറ്റിപ്പാർപ്പിക്കും -കളക്ടർ
ഏറാട്ടുക്കുണ്ട് ഉന്നതിക്കാരെ മാറ്റിപ്പാർപ്പിക്കും -കളക്ടർ
Share  
2025 Feb 14, 10:30 AM
dog

കല്പറ്റ: കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ബാലകൃഷ്‌ണന്റെ കുടുംബാംഗങ്ങൾ താമസിക്കുന്ന ഏറാട്ടുക്കുണ്ട് ഉന്നതി നിവാസികളെ മാറ്റിത്താമസിപ്പിക്കാൻ അടിയന്തരനടപടി സ്വീകരിക്കുമെന്ന് കളക്‌ടർ ഡി.ആർ. മേഘശ്രീ.


പ്രദേശത്ത് വന്യജീവി ആക്രമണ ഭീഷണിയുള്ളതിനാൽ അട്ടമലയിലെ ഒന്നാംനമ്പർ വനഭൂമിയിൽ ഉന്നതി നിവാസികളെ താമസിപ്പിക്കാനുള്ള ക്രമീകരണങ്ങൾ സ്വീകരിക്കും. ഉന്നതിയിലെ ആളുകൾ മറ്റൊരുസ്ഥലത്തേക്ക് മാറിത്താമസിക്കില്ലെന്നറിയിച്ച സാഹചര്യത്തിലാണ് തീരുമാനം. അട്ടമല ഒന്നാം നമ്പർ വനഭൂമിയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗംചേർന്ന് തീരുമാനം അറിയിക്കുമെന്നും ഉന്നതി സന്ദർശിച്ച കളക്‌ടർ പറഞ്ഞു.


ഉന്നതിയിലെ വിദ്യാർഥികളുടെ പഠനമുറപ്പാക്കാൻ പട്ടികവർഗ വികസനവകുപ്പിന്റെറെ പ്രീ-മെട്രിക്, എം.ആർ.എസ്. ഹോസ്റ്റലുകളിൽ പ്രവേശനം നേടാൻ രക്ഷിതാക്കളോട് കളക്‌ടർ ആവശ്യപ്പെട്ടു.


എ.ഡി.എം. കെ. ദേവകി, തഹസിൽദാർ ആർ.എസ്. സജി, വെള്ളരിമല വില്ലേജ് ഓഫീസർ അജീഷ്, ഡെപ്യൂട്ടി തഹസിൽദാർ ടോമിച്ചൻ ആന്റണി, കല്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എസ്.എസ്. രജനികാന്ത്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ. പ്രദീപ്‌കുമാർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ വി.എസ്. ജയചന്ദ്രൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോബിഷ് തുടങ്ങിയവർ പങ്കെടുത്തു.



SAMUDRA
MANNAN
AYUR
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan