
കൊച്ചി: നിലപാടുകളെയും രാഷ്ട്രീയത്തെയും വായന അഗാധമായി സ്വാധീനിക്കുമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എം.എൽ.എ.. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് ജേണലിസം, മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന തേവര ലിറ്ററേച്ചർ ഫെസ്റ്റിവ (ടി.എൽ.എഫ്.) ലിന്റെ രണ്ടാം എഡിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.എൽ.എഫിന്റെ പ്രഥമ കലാ പുരസ്കാരം പിന്നണിഗായിക വൈക്കം വിജയലക്ഷ്മിക്ക് അദ്ദേഹം കൈമാറി. പ്രിൻസിപ്പൽ ഡോ. സി.എസ്. ബിജു അധ്യക്ഷനായി.
വൈസ് പ്രിൻസിപ്പൽ ഫാ. വർഗീസ് കുസുമാലയം, എസ്.എച്ച്. സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ ഡയറക്‌ടർ ബാബു ജോസഫ്. എസ്.എച്ച്. സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ ഡെപ്യൂട്ടി ഡയറക്‌ടർ ഫാ. പി.ടി. ആന്റണി, ജേണലിസം വകുപ്പുമേധാവി സുജിത് നാരായണൻ എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group