പുനലൂർ നഗരസഭയ്ക്കായി പുതിയ മാസ്റ്റർ പ്ലാൻ വരുന്നു

പുനലൂർ നഗരസഭയ്ക്കായി പുതിയ മാസ്റ്റർ പ്ലാൻ വരുന്നു
പുനലൂർ നഗരസഭയ്ക്കായി പുതിയ മാസ്റ്റർ പ്ലാൻ വരുന്നു
Share  
2025 Feb 14, 09:54 AM
vasthu
mannan

പുനലൂർ: പുനലൂർ നഗരസഭയ്ക്കായി പുതിയ മാസ്സർ പ്ലാൻ തയ്യാറാക്കുന്നു. അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനുള്ള പ്രാരംഭനടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം നഗരസഭാ പ്രദേശത്ത് ഡ്രോൺ സർവേ തുടങ്ങി. പത്തുദിവസത്തിനുള്ളിൽ പൂർത്തിയാക്കും.


നഗരസഭയുടെ പടിഞ്ഞാറേ അതിർത്തിയായ കോട്ടവട്ടം ജങ്ഷന് സമീപത്തുനിന്നാണ് സർവേ തുടങ്ങിയത്. നഗരസഭാധ്യക്ഷ കെ.പുഷ്പലത, ഉപാധ്യക്ഷൻ രഞ്ജിത് രാധാകൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷന്മാർ, സെക്രട്ടറി എസ്.സുമയ്യാബീവി, എൽ.എസ്.ജി.ഡി. പ്ലാനിങ് വിഭാഗത്തിലെ ടൗൺ പ്ലാനർ എം.വി.ശാരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇത്.


ബെംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനമാണ് സർവേ നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഭൂപടവും തയ്യാറാക്കും.

കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടെയാണ് പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. ജില്ലയിൽ പുനലൂർ, കരുനാഗപ്പള്ളി നഗരസഭകളാണ് ഈഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പരമാവധി 75 ലക്ഷം രൂപയാണ് ചെലവഴിക്കാനാവുക. രണ്ടുവർഷമാണ് കാലാവധി.


രണ്ട് പതിറ്റാണ്ടു കാലത്തേക്കുള്ള വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടാനാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. നഗരസഭയുടെ ഭൂമി ഫലപ്രദമായി ഉപയോഗിക്കുന്നതിനും പാതകൾ, പാലങ്ങൾ, മറ്റു നിർമിതികൾ എന്നിവ കൃത്യമാക്കുന്നതിനും ഗതാഗതശൃംഖലയൊരുക്കുന്നതിനും കൃഷി, മൃഗസംരക്ഷണം; വ്യവസായം. ടൂറിസം തുടങ്ങിയവയ്ക്ക് അനുയോജ്യമായ മേഖലകൾ കണ്ടെത്തുന്നതിനും മാസ്റ്റർ പ്ലാൻ സഹായിക്കും.


പുതിയ പ്ലാൻ പ്രയോഗത്തിൽ വരുത്തുന്നതിനായി ഏതാണ്ട് 35 വർഷം മുൻപ് തയ്യാറാക്കിയ മൂന്ന് സ്ക‌ീമുകൾ (ഡി.ടി.പി.) റദ്ദാക്കും. മാറിയ സാഹചര്യത്തിലും കാലഘട്ടത്തിലും ഇവ പ്രായോഗികമല്ലാത്ത പശ്ചാത്തലത്തിലാണിത്.


സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടെ ഏതാനും മാസം മുൻപ് പൂർത്തിയാക്കിയ മാസ്റ്റർ പ്ലാൻ അംഗീകാരത്തിനായി സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. ഈ പ്ലാനിൽ പ്രായോഗികമായ കുട്ടിച്ചേർക്കലുകൾ നടത്തിയാണ് പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.


SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra