
കാലിക്കടവ്: ആയിരങ്ങൾ പങ്കെടുത്ത ഘോഷയാത്ര. അതിലേറെയാളുകൾ തിങ്ങിക്കൂടിയ സദസ്സും വേദിയും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാലിക്കടവ് മൈതാനത്ത് സംഘടിപ്പിച്ച 'ബ്ലോക്ക് ഫെസ്റ്റ്-2025' പ്രദർശന വിപണനമേളയ്ക്ക് ഗംഭീരതുടക്കം.
ചന്തേര ചെമ്പിലോട്ട് ഓഡിറ്റോറിയം പരിസരത്തുനിന്ന് തുടങ്ങിയ ഘോഷയാത്രയിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് പഞ്ചായത്തുകളിൽനിന്നും ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കാളികളായി. ഒപ്പന, പഞ്ചവാദ്യം, മുത്തുക്കുട തുടങ്ങിയവ ഘോഷയാത്രയ്ക്ക് പന്തം പകർന്നു.
കണ്ണൂർ, കാസർകോട് ജില്ലകളിലെ ജനങ്ങളുടെ സ്നേഹം ഏറെ അനുഭവിച്ച പോയകാലത്തെ ഓർമ്മിപ്പിച്ച് ചലച്ചിത്രനടൻ ജയസൂര്യ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാധവൻ മണിയറ അധ്യക്ഷനായി.
ബാലതാരം ശ്രീപത് യാൻ, നടൻ പി.പി.കുഞ്ഞികൃഷ്‌ണൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി.പ്രസന്നകുമാരി, വി.വി.സജീവൻ, വി.കെ.ബാവ, പി.വി.മുഹമ്മദ് അസ്ലം, സി.വി.പ്രമീള, എ.ജി.അജിത്ത്കുമാർ, സംഘാടകസമിതി വർക്കിങ് ചെയർമാൻ കെ.അനിൽകുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.സുമേഷ്, ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സംസാരിച്ചു. തുടർന്ന് എരവിൽ കോൽക്കളി സംഘത്തിൻ്റെ കോൽക്കളിയും അനീഷ് ഫോക്കസും ഷിജിൽ പഴയങ്ങാടിയും ഗാനാലാപനവുമുണ്ടായിരുന്നു.
ഫെസ്റ്റിൽ ഇന്ന്
വ്യാഴാഴ്ച രാവിലെ 10.30-ന് കാർഷികമേഖലയിലെ പുത്തൻ സാധ്യതകളെക്കുറിച്ച് സെമിനാർ നടത്തും, ഡോ. ബെഞ്ചമിൻ മാത്യു ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലുമുതൽ 10 വരെയാണ് പ്രദർശന നഗരിയിലേക്ക് പ്രവേശനം. വൈകിട്ട് ആറിന് കരോക്കെ ഗാനമത്സരം, രാത്രി എട്ടിന് ഹൃദയരാഗം ഗാനമേള അവതരിപ്പിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group