മൺപാത്രനിർമാണ സമുദായങ്ങളുടെ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും -ടി.പി. രാമകൃഷ്ണൻ

മൺപാത്രനിർമാണ സമുദായങ്ങളുടെ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും -ടി.പി. രാമകൃഷ്ണൻ
മൺപാത്രനിർമാണ സമുദായങ്ങളുടെ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും -ടി.പി. രാമകൃഷ്ണൻ
Share  
2025 Feb 13, 10:51 AM
Thankachan
anardhanan latest

കൊയിലാണ്ടി: മൺപാത്രനിർമാണസമുദായങ്ങൾ നേരിടുന്ന തൊഴിൽ, വിദ്യാഭ്യാസ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്‌ണൻ എം.എൽ.എ. പറഞ്ഞു. കേരള മൺപാത്രനിർമാണ സമുദായസഭ ജില്ലാ കൗൺസിൽ സമ്മേളനം കൊയിലാണ്ടി കൊടക്കാട്ടുമുറിയിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കളിമണ്ണ് ലഭ്യത ഉറപ്പുവരുത്തുന്നതിനുവേണ്ട നിയമനടപടിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ആർ. നാരായണൻ അധ്യക്ഷനായി. യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, ബി.ജെ.പി. പ്രസിഡൻ്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ, നഗരസഭാ കൗൺസിലർ വി. രമേശൻ, വനിതാവേദി പ്രസിഡന്റ് ലതികാ രവീന്ദ്രൻ, ജില്ലാസെക്രട്ടറി ശിവദാസൻ ഇരിങ്ങത്ത്, പി. രാഘവൻ, ഷിജു പാലേരി, എൻ. ഭാസ്ക്‌കരൻ, കൊന്നക്കൽ രാധാകൃഷ്‌ണൻ, ശശി രാരോത്ത്, നിഷാന ഇരിങ്ങത്ത്, ഷിജ ഊരത്ത്, ഭാസ്‌കരൻ തോഷനാരി, അനീഷ് തോടന്നൂർ എന്നിവർ സംസാരിച്ചു.



MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles