
മലപ്പുറം: സ്‌കൂൾ വിദ്യാർഥികളിൽ സമ്പാദ്യശീലം വളർത്തണമെന്ന് കളക്ടർ വി.ആർ. വിനോദ്. ദേശീയ സമ്പാദ്യ പദ്ധതിയിൽ കൂടുതൽ തുക സമാഹരിച്ച സ്കൂളുകളെയും മുതിർന്ന ഏജന്റുമാരെയും ആദരിക്കുന്ന പരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ബാങ്കിങ് മേഖലയെ പരിചയപ്പെടാനും സുരക്ഷിതമായ നിക്ഷേപത്തിനും സമ്പാദ്യപദ്ധതി കുട്ടികളെ പ്രാപ്‌തരാക്കുന്നതോടൊപ്പം സമ്പദ് വ്യവസ്ഥയിൽ ഗുണകരമായ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്‌ടർ എം. ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. കൂടുതൽ കുട്ടികളെ സമ്പാദ്യപദ്ധതിയിൽ അംഗമാക്കിയ തേഞ്ഞിപ്പലം എ.യു.പി. സ്കൂളിനും കൂടുതൽ നിക്ഷേപം ലഭിച്ച കുന്നപ്പള്ളി എ.എം.യു.പി. സ്കൂളിനും കളക്‌ടർ ട്രോഫി കൈമാറി. എഴുപത് വയസ്സ് പൂർത്തിയാക്കിയ എം.പി.എസ്.കെ.ബി.വൈ., എസ്.എ.എസ്. ഏജൻ്റുമാരെ ആദരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. രമേഷ് കുമാർ, ജില്ലാ ട്രഷറി ഓഫീസർ എം.കെ. സ്‌മിജ, ദേശീയ സമ്പാദ്യ പദ്ധതി അസി. ഡയറക്‌ടർ ജിതിൻ കെ. ജോൺ, ഗ്രേഡ് അസിസ്റ്റന്റ് ആർദ്ര ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group