
മണർകാട് : രാജസ്ഥാൻ മോഡൽ അത്യാധുനിക ബസ് കാത്തിരിപ്പുകേന്ദ്രം മണർകാട് എരുമപ്പെട്ടിയിൽ നിർമിക്കും. ഇതിനായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചെന്ന് ജില്ലാ പഞ്ചായത്തംഗം റെജി എം.ഫിലിപ്പോസ് അറിയിച്ചു. മണർകാട് ഗ്രാമപ്പഞ്ചായത്ത് 13-ാം വാർഡിൽ ദേശീയപാതയോട് ചേർന്ന് എരുമപ്പെട്ടിയിലാണ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുക. ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും ഉൾപ്പെട്ട രാജസ്ഥാൻ പഠനയാത്രയിൽ ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ പി.കെ. അമാനത്തിൻ്റെ ശ്രദ്ധയിൽപെട്ട ഒരു ബസ് കാത്തിരിപ്പുകേന്ദ്രമാണ് ആശയത്തിന് പിന്നിൽ. എരുമപ്പെട്ടിയിൽ വെയ്‌റ്റിങ് ഷെഡിന് നേരത്തേ തുക അനുവദിച്ചിരുന്നതിനാൽ അവിടെ തന്നെ രാജസ്ഥാൻ മോഡൽ നടപ്പാക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. മണർകാട് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ എസ്റ്റിമേറ്റും രൂപരേഖയും തയ്യാറാക്കുകയും, ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിക്കുകയുംചെയ്തു. ദേശീയപാത അതോറിറ്റിയിൽനിന്ന് എൻ.ഒ.സി. ലഭിക്കുന്നതിന് കത്തുനൽകി. ലഭിക്കുന്നമുറയ്ക്കു ടെൻഡർ നടപടികളാകുമെന്നും മാർച്ചിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും ജില്ലാ പഞ്ചായത്തംഗം മറജി എം.ഫിലിപ്പോസ് പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group