
ചേർത്തല: തണ്ണീർമുക്കത്തിൻ്റെ വിനോദസഞ്ചാരമേഖലാ വികസനം ലക്ഷ്യമിട്ടുള്ള തണ്ണീർമുക്കം ഫെസ്റ്റിനു നിറപ്പകിട്ടാർന്ന തുടക്കം. നൂറുകണക്കിനാളുകൾ അണിനിരന്ന വർണാഭമായ സാസ്കാരിക ഘോഷയാത്രയ്ക്കുശേഷം ചാലി നാരായണപുരം ക്ഷേത്രമൈതാനിയിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു.
രാജ്യത്തെതന്നെ ഏറ്റവും ശ്രദ്ധേയമായ വിനോദസഞ്ചാരകേന്ദ്രമായി തണ്ണീർമുക്കം മാറുന്ന കാലം വിദൂരമല്ലെന്നും ഇവിടത്തെ ടൂറിസം വികസനത്തിനാവശ്യമായ ഗൗരവമാർന്ന ചർച്ചകൾ ഉടനെ ഉണ്ടാകുമെന്നും അവർ പറഞ്ഞു. ടൂറിസം ഫെസ്റ്റിലൂടെ തദ്ദേശസ്ഥാപനങ്ങളുടെ തനതു വരുമാനം വർധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും നാടിന്റെ സർവതോമുഖമായ വളർച്ചയ്ക്ക് ആക്കംകൂട്ടാനും കഴിയുമെന്ന് രാജേശ്വരി പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് ജി. ശശികല അധ്യക്ഷയായി.
സിനിമതാരങ്ങളായ അതിഥി രവി, അനുമോൾ, ചേർത്തല ജയൻ, അനൂപ് ചന്ദ്രൻ, അഞ്ജലി റായ് എന്നിവർ ചേർന്ന് തിരി തെളിച്ചു. സെക്രട്ടറി പി.പി. ഉദയസിംഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.ജി. മോഹനൻ, ജില്ലാ പഞ്ചായത്തംഗം പി.എസ്. ഷാജി, കെ.എൽ.ഡി.സി. ചെയർമാൻ പി.വി. സത്യനേശൻ, പ്രവീൺ ജി. പണിക്കർ, മിഥുൻഷാ, വി.കെ. മുകുന്ദൻ, മാത്യു കൊല്ലേലി, വി.പി. ബിനു, എസ്. രാധാകൃഷ്‌ണൻ, എസ്. ശരത്, എസ്. പ്രകാശൻ, തോമസ് വടക്കേക്കരി, ജോമി ചെറിയാൻ, ജി. ശശിധര പണിക്കർ, തണ്ണീർമുക്കം ഷാജി, സിറിയക് കാവിൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്, ആരവമായ ഡി.ജെ. ഷോ നടന്നു. 13-ന് രണ്ടിനു പാലി നാരായണപുരം ക്ഷേത്രമൈതാനിയിൽ കായലും കൃഷിയും ടൂറിസവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സംസ്ഥാന ആസൂത്രണ സമിതിയംഗം ഡോ. ബിജു പി. അലക്സ് ഉദ്ഘാടനം ചെയ്യും. ഡോ.കെ.ജി. പദ്‌മകുമാർ വിഷയം അവതരിപ്പിക്കും. 4.30-ന് ഫ്യൂഷൻ കൈകൊട്ടിക്കളി മത്സരം. ബണ്ടിൽ വൈകീട്ട് 5.30-ന് പി. ജയചന്ദ്രൻ ഗാനസന്ധ്യ, എട്ടിന് മ്യൂസിക് ഫ്യൂഷൻ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group