പാഴ്‍വസ്തുക്കൾ ഇവിടെ കലയായി മാറുന്നു; കൗതുകമായി നഗരസഭയുടെ വേസ്റ്റ് ടു ആർട്ട് പ്രദർശനം

പാഴ്‍വസ്തുക്കൾ ഇവിടെ കലയായി മാറുന്നു; കൗതുകമായി നഗരസഭയുടെ വേസ്റ്റ് ടു ആർട്ട് പ്രദർശനം
പാഴ്‍വസ്തുക്കൾ ഇവിടെ കലയായി മാറുന്നു; കൗതുകമായി നഗരസഭയുടെ വേസ്റ്റ് ടു ആർട്ട് പ്രദർശനം
Share  
2025 Feb 13, 10:19 AM
vasthu
mannan

ആലപ്പുഴ: ഉപയോഗിച്ചുതീർന്ന സമ്പാദ്യങ്ങൾ ഇവിടെ കലയായി മാറുന്നു. കഥകളിയും ഡോൾഫിനും ആനയും ജിറാഫും പാമ്പും തുടങ്ങി തലയണയും ലൈറ്റ്ഹൗസും റോക്കറ്റും വരെ. ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ വേസ്റ്റ് ടു ആർട്ട് പ്രദർശനം കാഴ്‌ചക്കാർക്കും കൗതുകമായി.


ആലപ്പുഴ നഗരസഭ സ്വച്ഛ് സർവേക്ഷൻ, മാലിന്യമുക്ത നവകേരളം കാംപെയ്നുകളുടെ ഭാഗമായാണ് സ്കൂൾതലത്തിൽ വേസ്റ്റ് ടു ആർട്ട് മത്സരവും പ്രദർശനവും സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് കുപ്പികളും ചിരട്ടയും പാളയും തുണിക്കഷണങ്ങളും കാർഡ്‌ബോർഡ് പെട്ടികളും ഉൾപ്പെടെയുള്ള പാഴ്വസ്തുക്കളെയാണ് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് മനോഹരമായ കരകൗശല വസ്‌തുക്കളാക്കി മാറ്റിയത്.


പ്രദർശന ഉദ്ഘാടനവും നഗരത്തിലെ ഹരിത സ്‌കൂൾ പ്രഖ്യാപനവും ഇന്ത്യാ ഇന്നവേറ്റീവ് ചലഞ്ച് ജേതാവ് ജോയ് സെബാസ്റ്റ്യൻ നിർവഹിച്ചു.


വിദ്യാർഥികളിൽ പാഴ്വ‌സ്‌തുക്കൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റാമെന്ന അവബോധം സൃഷ്ട‌ിക്കുക ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. 44 സ്കൂ‌ടുകളിൽനിന്നായി ആയിരത്തിലേറെ ഉത്പന്നങ്ങളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. വിദ്യാർഥികളുടെ ശുചിത്വ ചിത്രപ്രദർശനവും നടത്തി. വിവിധ സ്ക്‌കൂളുകളിൽനിന്നായി ഒട്ടേറെ വിദ്യാർഥികളും അധ്യാപകരും പ്രദർശനം കാണാനെത്തി.


നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ അധ്യക്ഷനായി. സെക്രട്ടറി എ. സുരേഷ്, സ്ഥിരം സമിതി അധ്യക്ഷമായ എ.എസ്. കവിത, ആർ. വിനിത, എം. ആർ. പ്രേം, നസീർ പുന്നയ്ക്കൽ, എം.ജി. സതിദേവി, നവകേരള മിഷൻ ജില്ലാ കോഡിനേറ്റർ കെ.എസ്. രാജേഷ്, മാലിന്യമുക്തം നവകേരളം ജില്ലാ കോഡിനേറ്റർ കെ.എസ്. ഷിബു, ശുചിത്വ മിഷൻ അസി കോഡിനേറ്റർ മുഹമ്മദ് കുഞ്ഞാശാൻ, ഹെൽത്ത് ഓഫീസർ കെ.പി. വർഗീസ്, നഗരസഭാ നോഡൽ ഓഫീസർ സി. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.


എൽ.പി. വിഭാഗം: ഗവ. ടി.ഡി.ജെ.ബി. സ്‌കൂൾ (ഒന്നാംസ്ഥാനം), സെയ്ന്റ് ജോസഫ്സ‌് എൽ.പി.എസ്., സെയ്ൻ്റ് ആൻ്റണീസ് സ്‌കൂൾ (രണ്ടാംസ്ഥാനം), ഗവ. എൽ.പി.എസ്., കളർകോട്, ഒ.എൽ.എഫ്.എൽ.പി.എസ്., വെള്ളാപ്പള്ളി (മൂന്നാംസ്ഥാനം)


യു.പി. വിഭാഗം: സെയ്ൻ്റ് ജോസഫ്‌സ് സ്‌കൂൾ (ഒന്നാംസ്ഥാനം), ഗവ. യു.പി.എസ്., കളർകോട്, ഗവ. മുഹമ്മദൻസ് ബോയ്‌സ് (രണ്ടാംസ്ഥാനം), ഗവ. മുഹമ്മദൻസ് ഗേൾസ് (മൂന്നാംസ്ഥാനം)


ഹൈസ്കൂ‌ൾ വിഭാഗം: സെയ്ൻ്റ് ജോസഫ്‌സ് ഹൈസ്‌കൂൾ (ഒന്നാംസ്ഥാനം), ഗവ. മുഹമ്മദൻസ് ഗേൾസ് (രണ്ടാംസ്ഥാനം), സെയ്ൻ്റ് തോമസ് എച്ച്.എസ്., തുമ്പോളി, സെയ്ന്‌റ്റ് മൈക്കിൾസ് എച്ച്.എസ്., തത്തംപള്ളി (മൂന്നാംസ്ഥാനം).



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra