
ശാസ്താംകോട്ട ഭരണിക്കാവ്-വണ്ടിപ്പെരിയാർ ദേശീയപാത 183 എ-യുടെ വികസനത്തിന് 2,600 കോടിയുടെ എസ്റ്റിമേറ്റിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി.
ഭരണിക്കാവിൽനിന്ന് പത്തനംതിട്ട, അടൂർ, തട്ട, വടശ്ശേരിക്കര, ളാഹ, എരുമേലി, പുലിക്കുന്നുവഴി മുണ്ടക്കയത്ത് ദേശീയപാത 183 ൽ ചേരുന്ന തരത്തിലാണ് അലൈൻമെന്റ്
24 മീറ്റർ വീതിയിൽ 116.8 കിലോമീറ്റർ റോഡാണ് വികസിപ്പിക്കുന്നത്. ഭരണിക്കാവിൽനിന്ന് ആഞ്ഞിലിമൂടുവഴി കരുനാഗപ്പള്ളിയിലേക്ക് പാത നീട്ടണമെന്ന ആവശ്യവും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിക്കു മുൻപാകെ ഉന്നയിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നിൽ പറഞ്ഞു. ഈ പാതയുടെ സാധ്യതാപഠനവും നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.
ദേശീയപാത 66-ൽ കരുനാഗപ്പള്ളിയിൽനിന്ന് എൻഎച്ച്. 183 എ തുടങ്ങണമെന്ന ആവശ്യം ഗതാഗതമന്ത്രാലയത്തിനു മുന്നിലുണ്ട്. അനുകൂല നിലപാടുണ്ടായാൽ കൊട്ടാരക്കര, കുണ്ടറ, കുന്നത്തൂർ, ശാസ്‌താംകോട്ട എന്നിവിടങ്ങളിലെയും കൊല്ലം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിലെയും യാത്രക്കാർക്ക് മികച്ച ഗതാഗതസൗകര്യം ഉറപ്പാക്കാനാകും. എന്നാൽ ഭരണിക്കാവ്-ചവറ പാത, ദേശീയപാത 183 എ-യുടെ ഭാഗമാക്കുന്നത് പ്രഖ്യാപനത്തിലൊതുങ്ങി.
ഭരണിക്കാവുമുതൽ ചവറ ടൈറ്റാനിയംവരെ 17 കിലോമീറ്റർ വരുന്ന റോഡിനെ ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം 2022-ൽ വിജ്ഞാപനമിറക്കി. 66-ൽനിന്ന് ശബരിമലയ്ക്കുള്ള പ്രധാന പാതയെന്ന പരിഗണനമൂലമാണ് ചവറ റോഡിനെ ദേശീയപാത വികസനത്തിൻ്റെ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയത്.
ഭരണിക്കാവ്-ടൈറ്റാനിയം ജങ്ഷൻ പാത വികസനവുമായി ബന്ധപ്പെട്ട് പൊതുമാരാമത്ത് ദേശീയപാതാവിഭാഗം സാധ്യതാപഠനം നടത്തി അലൈൻമെന്റും തയ്യാറാക്കിയിരുന്നു. അത് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിനു സമർപ്പിച്ചില്ല. അതാണ് തഴയാൻ കാരണം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group