
നെടുമങ്ങാട്: സംസ്ഥാന ബജറ്റിൽ അരുവിക്കര മണ്ഡലത്തിലെ ആദിവാസി ഊരുകളെ പാടെ അവഗണിച്ചതായി പരാതി ഉയരുന്നു. ആദിവാസി മേഖലകളിലേക്കുള്ള തകർന്നടിഞ്ഞ റോഡുകളുടെ നവീകരണത്തിന് തുക മാറ്റിവെച്ചിട്ടില്ലെന്ന് ആദിവാസി മഹാസഭ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
അഗസ്ത്യ വനത്തിലെ 27 ഊരുകളിലായി ആയിരത്തോളം കുടുംബങ്ങളുണ്ട്. ജീപ്പ് സർവീസ് മാത്രമുള്ള ഈ മേഖലയിലെ യാത്ര നടുവൊടിഞ്ഞും അപകടങ്ങൾ നിറഞ്ഞതുമാണ്. നൂറുകണക്കിന് വിദ്യാർഥികൾ ഇവിടെനിന്നു പഠിക്കാനായി വിവിധ സ്ഥാപനങ്ങളിൽ പോകുന്നുണ്ട്. മണ്ഡലത്തിലെ ഊരുകളിലെ പുനർനിർമിക്കേണ്ട പ്രധാനപ്പെട്ട റോഡുകൾ ഇവയാണെന്ന് ആദിവാസി മഹാസഭ ചൂണ്ടിക്കാട്ടുന്നു.
പൊടിയം കമലകം (2 കിലോമീറ്റർ), പൊടിയം കൊമ്പിടി(2 കി.മീ.) പൊടിയം അയ്യപ്പൻ കോണ് (1 കി.മീ.), മണ്ണാകോണം ആമോട് (1 കി.മീ.), ആരോട് ചെറുമാങ്കൽ (1 കി.മീ.), മണ്ണാംകോണം പട്ടാണിപ്പാറ (3 കി.മീ.), മണ്ണാംകോണം, ചെറുമാങ്കൽ, അണകാൽ(3 കി.മീ.), കുന്നത്തേരി കാട്ടുച്ച (1 കി.മീ.), ചേനാംപാറ കൈതോട്, പ്ലാത്ത് (6 കി.മീ.), കാപ്പുകാട്, ആമല, ആയിരംകാൽ (15 കി.മി.) എന്നീ റോഡുകളാണ് തകർന്നു തരിപ്പണമായിക്കിടക്കുന്നത്. ഇതുവഴി കാൽനടയാത്രപോലും അസാധ്യമാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group