
മണിയൂർ: മണിയൂരിൽ സബ്സ്റ്റേഷൻ നിർമ്മിക്കുന്നതിന് എൽ എ ആർ ആർ 2013 ആക്ട് പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാർ ഉത്തരവ് നൽകിയിട്ടുള്ളതായും , ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള അപേക്ഷ കെഎസ്ഇബിഎൽ,(KSEBL) ജില്ലാ കലക്ടർക്ക് നൽകി തുടർനടപടികൾ സ്വീകരിച്ചു വരുന്നതായും, സബ്സ്റ്റേഷൻ നിർമ്മാണത്തിന് വേണ്ടി 4 ഭൂവുടമകളിൽ നിന്നും ഭൂമി ഏറ്റെടുക്കുവാനാണ് കെഎസ്ഇബി എൽ ഉദ്ദേശിക്കുന്നത് എന്നും ബഹു വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻകുട്ടി എന്റെ ചോദ്യത്തിന് ഉത്തരമായി നിയമസഭയിൽ അറിയിച്ചു. ഇവയുടെ സർവ്വേ നമ്പറുകൾ 81/35-3, 81/33, 81/34, 81/35, 81/37 ആണ് .
ഈ പ്രവൃത്തിയുടെ ഭാഗമായി 110/11 KV, 12.5 MVA കപ്പാസിറ്റി ഉള്ള രണ്ട് ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാനും , 5 -11 കെ വി ഫീഡറുകൾ വഴി ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു . ഈ പദ്ധതി നടപ്പിലാക്കിയാൽ മണിയൂർ, മേമുണ്ട, മേലടി, തിരുവള്ളൂർ, വടകര ടൗൺ എന്നീ സ്ഥലങ്ങളിലെ വൈദ്യുതി ക്ഷേമത്തിന് പരിഹാരമാകും എന്ന പ്രതീക്ഷ ഉള്ളതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group