
കണ്ണൂർ : സി.എസ്.ആർ. ഫണ്ടിൻ്റെ മറവിൽ ഇരുചക്രവാഹനങ്ങളും ലാപ്ടോപ്പുമടക്കം വാഗ്‌ദാനംചെയ്‌ത് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കബളിപ്പിക്കപ്പെട്ടവർക്ക് നിയമസഹായവുമായി കോൺഗ്രസ്. കണ്ണൂർ ജവാഹർ ലൈബ്രറി ഹാളിൽ ഏർപ്പെടുത്തിയ ഹെൽപ്പ് ഡെസ്‌കിൽ 250-ലധികം പേരാണ് പരാതിയുമായെത്തിയത്.
ലോയേഴ്സ‌് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്റ് അഡ്വ. കെ.വി.മനോജ്‌കുമാർ, അഭിഭാഷകരായ സോനാ ജയരാമൻ, ആശാ വിശ്വൻ, പ്രീത, കെ.ശശീന്ദ്രൻ, ജെ.ഷാജഹാൻ, അബ്‌ദുൾ വാജിദ് എന്നിവരാണ് പരാതികൾ സ്വീകരിച്ചത്. സംസ്ഥാനത്തുടനീളം നടന്ന തട്ടിപ്പിൽ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയപാർട്ടി കബളിപ്പിക്കപ്പെട്ടവർക്ക് നിയമസഹായവുമായെത്തുന്നത്.
രാഷ്ട്രീയനേതൃത്വങ്ങളെയടക്കം തെറ്റിദ്ധരിപ്പിച്ച് വ്യാപക തട്ടിപ്പ് നടത്തിയ സാഹചര്യത്തിൽ കബളിപ്പിക്കപ്പെട്ടവർക്ക് നിയമസഹായം ചെയ്തുകൊടുക്കേണ്ട ബാധ്യത പൊതുപ്രവർത്തകർക്കുണ്ടെന്ന തിരിച്ചറിവിലാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇത്തരമൊരു ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതെന്ന് ഡി.സി.സി. പ്രസിഡൻ്റ് മാർട്ടിൻ ജോർജ് പറഞ്ഞു. നേതാക്കളായ ടി.ഒ.മോഹനൻ, വി.പി.അബ്‌ദുൽ റഷീദ്, ടി.ജയകൃഷ്ണൻ, മനോജ് കുവേരി, കായക്കൽ രാഹുൽ ശ്രീജ മറത്തിൽ എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group