
പാലക്കാട് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.) ജില്ലാ പ്രവർത്തകസമിതിയോഗം ഡി.സി.സി. ജനറൽ സെക്രട്ടറി വി. രാമചന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ കൺവീനർ ബാലകൃഷ്ണൻ കൂട്ടാല അധ്യക്ഷനായി. ജീവനക്കാർക്ക് ജോലിഭാരം കൂടുന്നതും പൊതുജനങ്ങൾക്ക് തപാൽ വൈകിക്കിട്ടുന്നതടക്കമുള്ള പ്രയാസങ്ങളുണ്ടാക്കുന്ന തപാൽമേഖലയിലെ നവീകരണം പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മേയ് 12, 13, 14 തീയതികളിൽ നടത്തുന്ന സംഘടനയുടെ സംസ്ഥാനസമ്മേളന സ്വാഗതസംഘം യോഗം മാർച്ച് ഒൻപതിനുചേരാൻ തീരുമാനിച്ചു.
സംസ്ഥാന ഭാരവാഹി എൻ.വി. വിനോദ്, ജില്ലാഭാരവാഹികളായ കെ. സദാനന്ദൻ, എം. രാജഗോപാൽ, പി. പ്രത്യുഷ് വർമ, പി.ആർ. സജിനി, എസ്. ജാൻസി, നാഷണൽ പോസ്റ്റൽ ആൻഡ് ആർ.എം.എസ്. പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് എസ്. രവീന്ദ്രൻ, പൊതുമേഖലാ കോഡിനേഷൻ കൺവീനർ കെ. കരുണാകരൻ, കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന ഭാരവാഹി കെ. ഷണ്മുഖൻ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group