ജീവൻരക്ഷകരായി ഇനി 'ഗാനെറ്റ്സ്'; ആദ്യ വനിതാ സ്കൂബ ടീമിന്റെ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി

ജീവൻരക്ഷകരായി ഇനി 'ഗാനെറ്റ്സ്'; ആദ്യ വനിതാ സ്കൂബ ടീമിന്റെ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി
ജീവൻരക്ഷകരായി ഇനി 'ഗാനെറ്റ്സ്'; ആദ്യ വനിതാ സ്കൂബ ടീമിന്റെ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി
Share  
2025 Feb 12, 10:04 AM
vasthu
mannan

തൃശ്ശൂർ അവർ 17 പേർ, പേര് 'ഗാനെറ്റ്സ്. തൃശ്ശൂർ രാമവർമപുരത്തെ ഫയർ അക്കാദമിയിലെ നീന്തൽക്കുളത്തിൽ നട്ടുച്ചവെയിലിൽ നടത്തിയ പ്രകടനത്തിലൂടെ ജീവൻരക്ഷാദൗത്യത്തിന് ഇനി ഞങ്ങളും തയ്യാറെന്ന് കാണിച്ചുതന്നു. മുഖ്യമന്ത്രിയും മുതിർന്ന ഉദ്യോഗസ്ഥരെയും കുടുംബാംഗങ്ങളെയും മറ്റും സാക്ഷിയാക്കി അഗ്നിരക്ഷാസേനയിലെ ‌ബാ സംഘത്തിലേക്ക് ചേർന്നത് 17 വനിതകൾ.


വെള്ളത്തിനടിയിലുള്ള വിവിധ ഡൈവിങ് സ്‌കില്ലുകൾ, രക്ഷാപ്രവർത്തന രീതികൾ എന്നിവയുടെ അവതരണവും ഇവർ നടത്തി. അഗ്നി രക്ഷാ സേനയുടെ ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞവർഷം നിയമിതരായ 100 ഫയർ ആൻഡ് റസ്ക്യൂ വനിതാ ഓഫീസർമാരിലെ സാഹസികത ഇഷ്‌ടപ്പെടുന്ന ഓഫീസർമാർക്കാണ് സ്‌കൂബ ഡൈവിങ്ങിൽ പരിശീലനം നൽകിയത്, ഫോർട്ടുകൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജലസുരക്ഷ വിദഗ്‌ധ പരിശീലനകേന്ദ്രത്തിലായിരുന്നു പരിശീലനം. സംഘത്തിൽ വെള്ളത്തിനടിയിൽ 30 മീറ്റർ വരെ ആഴത്തിൽ ഡൈവ് ചെയ്യാനും വിവിധതരം രക്ഷാപ്രവർത്തനങ്ങൾ നടത്താനുമുള്ള പരിശീലനം നൽകിയിട്ടുണ്ട്. അഗ്നി രക്ഷാ സേനയുടെ പുരുഷ സ്‌കൂബാ ഡൈവർമാർക്കൊപ്പം എല്ലാ ജില്ലകളിലും ഇനി ഇവരുടെ സേവനവും ലഭിക്കും.


വനിതാ സ്കൂബാ റെസ്‌ക്യൂ ഡൈവേഴ്‌സ് ടീമിൻ്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അംഗങ്ങൾക്ക് ബാഡ്‌ജും വിതരണം ചെയ്‌തു. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളത്തിൽ പ്രതിവർഷം ആയിരത്തിലധികം പേർ ജലാശയ അപകടങ്ങളിൽ മരിക്കുന്നുണ്ട്. സംസ്ഥാനത്ത് റോഡ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അപകടമുണ്ടാകുന്നത് ജലാശയങ്ങളിലാണ്. ഇത് കണക്കിലെടുത്താണ് കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ജലസുരക്ഷ വിദഗ്‌ധ പരിശീലന കേന്ദ്രം ആരംഭിച്ചതെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.


പി.എസ്. സേതു പാർവതി, അപർണകൃഷ്‌ണൻ, ശ്രുതി ആർ.രാജു, കെ. അപർണ, അമേയ രാജ്, നീതു നെൽസൺ, ആര്യ സുരേഷ്, സിമിൽ ജോസ്, സ്നേഹ ദിനേഷ്, നിഷിദ റഷീദ്, കെ.എൻ. നിത്യ, എം. അനുശ്രീ, കെ.എം. ഗീതുമോൾ, അഷിത കെ.സുനിൽ, സി.എസ്. ജെൻസ, ഡി. സ്വാതി കൃഷ് പി.എൽ. ശ്രീഷ്‌മ എന്നിവരാണ് 17 അംഗ സ്‌കൂബാ വനിതാ ടീമിലുള്ളത്.



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra