വികസന പ്രതീക്ഷകളുമായിതണ്ണീർമുക്കം ഫെസ്റ്റിന് ഇന്നു തുടക്കം; നാലുദിനം കായലോരത്ത് ഉത്സവക്കാഴ്ചകൾ

വികസന പ്രതീക്ഷകളുമായിതണ്ണീർമുക്കം ഫെസ്റ്റിന് ഇന്നു തുടക്കം; നാലുദിനം കായലോരത്ത് ഉത്സവക്കാഴ്ചകൾ
വികസന പ്രതീക്ഷകളുമായിതണ്ണീർമുക്കം ഫെസ്റ്റിന് ഇന്നു തുടക്കം; നാലുദിനം കായലോരത്ത് ഉത്സവക്കാഴ്ചകൾ
Share  
2025 Feb 12, 10:00 AM
vasthu
mannan

കയാക്കിങ്ങും കായൽസവാരിയും തുടങ്ങി


ചേർത്തല: തണ്ണീർമുക്കം ഗ്രാമത്തിൻ്റെ വികസന പ്രതീക്ഷകളുമായി തണ്ണീർമുക്കം ഫെസ്റ്റിന് ബുധനാഴ്‌ച തുടക്കം. വേമ്പനാട്ടുകായലോരത്തുള്ള പഞ്ചായത്തിനെ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തിലുള്ള പ്രവർത്തനങ്ങളാണ് ഫെസ്റ്റിൻ്റെ ഭാഗമായി നടക്കുന്നത്. കൂടുതൽ വിനോദസഞ്ചാര സാധ്യതകൾ തുറക്കുന്നതുവഴി കൂടുതൽപേർക്കു തൊഴിലും വരുമാനവുമാണ് പ്രതീക്ഷിക്കുന്നത്.


ഫെസ്റ്റിനു മുന്നോടിയായി തണ്ണീർമുക്കം ബണ്ടിനോടു ചേർന്നു കയാക്കിങ് സംവിധാനം ഒരുക്കി ഡി.ടി.പി.സി.യുടെ സഹകരണത്തോടെ നടപ്പാക്കിയ കായൽ കയാക്കിങ്ങിനു തിരക്കേറിയതോടെ ഇതു സ്ഥിരം സംവിധാനമാക്കിയിട്ടുണ്ട്. കായലിലൂടെ ചെറുവള്ളയാത്രയ്ക്കും ക്രമീകരണമായി. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതികളാണ് ഇതുവഴി നടപ്പാക്കുന്നത്.


കായലോരം വൈദ്യുതി ദീപങ്ങളാൽ അലങ്കരിച്ച് ആകർഷകമാക്കി. കലാപരിപാടികളും ഭക്ഷ്യമേളയുമടക്കം ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പമാണ് ഭാവി സാധ്യതകൾ ചർച്ചചെയ്യുന്ന സെമിനാറുകൾ.


ബണ്ട് മണൽച്ചിറയിലും ചാലിനാരായണപുരം ക്ഷേത്ര മൈതാനിയിലുമാണ് പരിപാടികൾ. ബുധനാഴ്‌ച വൈകീട്ട് സാംസ്‌കാരികഘോഷയാത്രയ്ക്കു ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജി.ശശികല അധ്യക്ഷയാകും. 7.30-ന് ഡി.ജെ. ഷോ.


SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra