ലഹരിയിൽനിന്ന് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഭരിക്കുന്നവർക്ക്-കാതോലിക്ക ബാവാ

ലഹരിയിൽനിന്ന് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഭരിക്കുന്നവർക്ക്-കാതോലിക്ക ബാവാ
ലഹരിയിൽനിന്ന് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഭരിക്കുന്നവർക്ക്-കാതോലിക്ക ബാവാ
Share  
2025 Feb 12, 09:58 AM
vasthu
mannan

പത്തനംതിട്ട: മദ്യം, മയക്കുമരുന്ന് ഉപയോഗത്തിൽനിന്നും മനുഷ്യനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഭരണാധികാരികൾക്കാണെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ പറഞ്ഞു: മധ്യതിരുവിതാംകൂർ ഓർത്തഡോക്‌സ് കൺവെൻഷനിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മനുഷ്യത്വത്തെ നഷ്‌ടപ്പെടുത്തി, സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ആത്മീയതയുള്ള മനുഷ്യനുമാത്രമേ സഹോദരതുല്യം സ്നേഹിക്കാനും കരുതുവാനും കഴിയൂ. അന്ധകാരം നിറഞ്ഞ ലോകത്തിന് വെളിച്ചം പകരുവാൻ വിശ്വാസികൾക്ക് കഴിയണമെന്നും ബാവാ പറഞ്ഞു.


തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം അധ്യക്ഷതവഹിച്ചു. ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് വചനശുശ്രൂഷ നിർവഹിച്ചു.

ഉച്ചയ്ക്കുശേഷം നടണ സുവിശേഷ സമ്മേളനത്തിൽ ഫാ. ജോജി കെ.ജോയി, വൈകീട്ട് നടന്ന സുവിശേഷ സമ്മേളനത്തിൽ അഖില മലങ്കര വൈദീകസംഘം സെക്രട്ടറി ഫാ. ഡോ. നൈനാൻ വി. ജോർജ് എന്നിവർ വചനശുശ്രൂഷ നിർവഹിച്ചു. ഫാ. ബിജു മാത്യു, ഫാ. ലിൻ്റോ തോമസ് എന്നിവർ പ്രസംഗിച്ചു.


കൺവെൻഷനിൽ ഇന്ന്


ധ്യാനം: ജോൺ പോൾ കോറെപ്പിസ്സ്കോപ്പ 10.00, കുർബാന 11.00, സുവിശേഷസംഘം സമ്മേളനം ഉദ്ഘാടനം: മാത്യൂസ് മാർ തേവോദോസിയോസ് 2.00, കുടുംബസംഗമം പ്രഭാഷണം: ഡോ. അലക്‌സാണ്ടർ ജേക്കബ് 6.30.



SAMUDRA
SAMUDRA
MANNAN
BROWN RICE
kodakkadan

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH
samudra