![ലോകഭരണാധികാരികൾ കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ കാര്യസ്ഥന്മാർ -മുല്ലക്കര](public/uploads/2025-02-11/img_20250211_214010.jpg)
ചെമ്മരത്തൂരിലെ സി.പി.ഐ. ആസ്ഥാനമായ കെ.പി. കേളപ്പൻ സ്മാരകം മുൻമന്ത്രി
മുല്ലക്കര രത്നാകരൻ ഉദ്ഘാടനംചെയ്തു. കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ കാര്യസ്ഥന്മാരാണ് ലോകത്തിലെ പല ഭരണാധികാ രികളുമെന്ന് മുൻമന്ത്രിയും സി. പി.ഐ. നേതാവുമായ മുല്ലക്കര രത്നാകരൻ പറഞ്ഞു. ചെമ്മര ത്തൂരിലെ സി.പി.ഐ. ആസ്ഥാ നമായ നവീകരിച്ച കെ.പി. കേളപ്പൻ സ്മാരകം ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം. ആധു നിക മുതലാളിത്തം ഇതുവരെ കാണാത്ത തന്ത്രങ്ങൾ കൈവ ശമുള്ള ഒന്നാണ്. അത് എല്ലാത്തിനും വിലയിടുന്നു, മാനവിക തയെ മണ്ണിൽ കുഴിച്ചുമൂടുന്നു. ആ മുതലാളിത്തത്തിൽ ട്രംപ് മു തലാളിമാരെ നയിക്കുകയല്ല മസ്സ് ട്രംപിനെ നയിക്കുന്നു. ഇന്ത്യയിൽ മോദി അദാനിയെ നയിക്കുകയ ല്ല, അദാനി മോദിയെ നയിക്കുന്നു. യുവത്വത്തെപ്പോലും കോർ പ്പറേറ്റുകൾ വലിയതോതിൽ കൈവശപ്പെടുത്തിയെന്ന് മുല്ല ക്കര ചൂണ്ടിക്കാട്ടി.
എം.വി. ഗോവിന്ദപതിയാർ സ്മാ രക വായനശാല കവി എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.കെ. കുമാരൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ. ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി മുഖ്യപ്രഭാഷണം നട ത്തി. സ്മരണിക പി. സുരേഷ്ബാ ബുവിന് നൽകി കവി വീരാൻകു ട്ടി പ്രകാശനം ചെയ്തു. ജില്ലാസെക്ര ട്ടറി കെ.കെ. ബാലൻ മുതിർന്ന നേതാക്കളെ ആദരിച്ചു. ടി.കെ. രാജൻ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. കെ.കെ. രവീന്ദ്രൻ റി പ്പോർട്ടവതരിപ്പിച്ചു. ആയിരംകൊ മ്പത്ത് ഗോപാലൻ പതാകയുയർ ത്തി. രജീന്ദ്രൻ കപ്പള്ളി, കെ.പി. പവിത്രൻ, റീനാ സുരേഷ്, എം.ടി. രാജൻ, പി.പി. രാജൻ, സ്വാഗത സംഘം കൺവീനർ ചന്ദ്രൻ പുതു ക്കുടി, ആർ.വി. രജീഷ് തുടങ്ങിയവർ സംസാരിച്ചു.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group