ആദിവാസികളുടെ അവകാശം സംരക്ഷിക്കാൻവീണ്ടും സമരഭൂമിയായി ആറളം ഫാം

ആദിവാസികളുടെ അവകാശം സംരക്ഷിക്കാൻവീണ്ടും സമരഭൂമിയായി ആറളം ഫാം
ആദിവാസികളുടെ അവകാശം സംരക്ഷിക്കാൻവീണ്ടും സമരഭൂമിയായി ആറളം ഫാം
Share  
2025 Feb 11, 10:44 AM
vedivasthu

ഇരിട്ടി : പിറന്നുവീണ ഭൂമിയുടെ അവകാശത്തിനായി രണ്ടുപതിറ്റാണ്ടിന് മുൻപ് ആറളം ഫാമിൽ ആദിവാസികൾ നടത്തിയ ഭൂസമരം സംസ്ഥാനത്തെ സമരചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകളിൽ ഒന്നായിരുന്നു. വിവിധ ആദിവാസി സംഘടനകൾ നടത്തിയ ചെറുത്തുനിൽപ്പിന്റെയും സഹനത്തിന്റെയും ഫലമായിട്ടാണ് 7000 ഏക്കറോളം വരുന്ന ആറളം ഫാം കൃഷിഭൂമി കേന്ദ്രസർക്കാറിൽനിന്ന് ആദിവാസി ഫണ്ട് ഉപയോഗിച്ച് 40.09 കോടിക്ക് സംസ്ഥാന സർക്കാർ വിലയ്ക്ക് വാങ്ങിയത്. ഇതിൽ 3500 ഏക്കർ ആദിവാസി പുരധിവാസത്തിനും 3500 ഏക്കർ ആറളം ഫാമിനുമായി നിലനിർത്താനായിരുന്നു തീരുമാനം.


കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ ദുരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ വീതം പതിച്ചുനൽകി ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയാക്കി മാറ്റി പുനരധിവാസ മേഖലയിലുള്ളവർക്ക് തൊഴിലും ജീവിതവും സാധ്യമാക്കുന്നതിനാണ് 3500 ഏക്കർ ഫാമായി നിലനിർത്തിയത്. വന്യമൃഗശല്യവും ഫാം മാനേജ്‌മെൻ്റ് പിടിപ്പുകേടിന്റെ പര്യായമായി മാറുകയും ചെയ്ത‌തോടെ ഫാം ദിനംപ്രതി നഷ്ട‌ത്തിൽനിന്ന് നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി.


പ്രതിസന്ധി ഘട്ടങ്ങളിലെക്കെ സർക്കാർ സഹായം നൽകി താങ്ങിനിർത്തിയ ഫാം ഇപ്പോൾ പൂർണ തകർച്ചയിലായതോടെയാണ് മരങ്ങൾ മുറിച്ചുവിറ്റും ഫാംഭൂമി പാട്ടത്തിന് നൽകിയും സംരംഭകത്വം എന്നപേരിൽ കുറുക്കുവഴികളിലേക്ക് നീങ്ങിയത്. തൊഴിലിന്റെയും വരുമാനത്തിന്റെയും പൊലിപ്പിച്ച കണക്കുകളുമായാണ് ആദിവാസികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി വീണ്ടും ഫാം ഭൂമി കൊള്ളയടിക്കാനുള്ള ശ്രമം തുടങ്ങിയത്.


20 വർഷം മുൻപ് ഫാമിൽ ആദിവാസികൾ ഭൂമിക്കായാണ് സമരം നടത്തിയതെങ്കിൽ ഇപ്പോൾ തങ്ങളുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി തങ്ങളുടെ അധീനതയിൽ നിലനിർത്തിക്കുന്നതിനാണ് ആദിവാസികൾ സമരത്തിനിറങ്ങിയത്.


ഫാമിന്റെ കണ്ണായ സ്ഥലം സ്വകാര്യ സംരംഭകർക്ക് ദീർഘകാലത്തേക്ക് പാട്ടത്തിന് കൊടുക്കുന്നതിനെതിരേ വിവിധ ആദിവാസി സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നെങ്കിലും ഭരണമുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എമ്മിൻ്റെ പോഷകസംഘടനയായ ആദിവാസിക്ഷേമസമിതിതന്നെ ഭൂമികൈയേറ്റ സമരത്തിന് തുടക്കം കുറിച്ചതോടെ വീണ്ടും സമരഭൂമിയായി മാറുകയാണ് ആറളം ഫാം. ഇതിനുപിന്നാലെ മറ്റ് ആദിവാസി സംഘടനകളും പ്രത്യക്ഷസമരത്തിന് തയ്യാറെടുക്കുകയാണ്. ഇത് ഫാമിനെ വീണ്ടും സമരവേദിയാക്കി മാറ്റും.



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH