കോഴിക്കോട്: പതിറ്റാണ്ടിലേറെയായി കുരുക്കിൽപ്പെട്ട് കിടക്കുന്ന സരോവരം
മേൽപ്പാലം പദ്ധതിക്ക് പുതുജീവൻ പദ്ധതിക്ക് ഫണ്ടനുവദിച്ചും വിവാദമായ രൂപരേഖയിൽ മാറ്റംവരുത്തിയും കണ്ടൽ നശിപ്പിക്കാതെയുള്ള പുതിയ രൂപരേഖ ഒരുക്കിയും പൊതുമരാമത്ത് വകുപ്പ് പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിന് തുടക്കമിട്ടു.
പാലവും അപ്രോച്ച്‌റോഡും നിർമിക്കാൻ 53.69 കോടി രൂപയും ഇതിനായി സ്ഥലമേറ്റെടുക്കാൻ 21.78 കോടി രൂപയുമാണ് നീക്കിവെച്ചത്. സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്‌ടിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി നടത്തുന്നത്. ഇതിന്റെ സ്ഥലമെടുപ്പ് നടപടികളുടെ പ്രാരംഭനടപടികൾ ആരംഭിച്ചു. അടുത്തദിവസം റവന്യു വകുപ്പിന്റെ സ്ഥലമേറ്റെടുക്കൽ സംഘം സ്ഥലം സന്ദർശിക്കും. തുടർന്ന് അതിർത്തി രേഖപ്പെടുത്തൽ, നഷ്ടപരിഹാരത്തുക നിർണയിക്കുന്ന നടപടികൾ ആരംഭിക്കും.
1.077 കിലോമീറ്റർ നീളത്തിലാണ് അപ്രോച്ച്റോഡ് സഹിതം പാലം വരുന്നത്. നഗരപാതകളിൽ ആദ്യത്തെ നാലുവരി മേൽപ്പാലമായിരിക്കുമിത്. മേൽപ്പാലംമാത്രം 400 മീറ്റർ നീളത്തിലും 18.1 മീറ്റർ വീതിയിലുമാണ് നിർമിക്കുക. കനോലി കനാലിൻ്റെ ഏറ്റവും ഉയർന്ന ജലനിരപ്പിൽനിന്ന് ആറുമീറ്റർ ഉയരത്തിലായിരിക്കും പാലത്തിൻ്റെ അടിവശം ഉണ്ടായിരിക്കുക. ഈ പാലവും അപ്രോച്ച് റോഡും പൂർത്തിയാകുന്നതോടെ മാവൂർറോഡിനും വയനാട് റോഡിനും സമാന്തരമായി റോഡ് രൂപപ്പെടും.
നിലവിൽ ഗാന്ധിറോഡുമുതൽ മിനിബൈപ്പാസ് വരെയും കോട്ടുളി പനാത്ത്താഴം മുതൽ പെരിങ്ങൊളം സി.ഡബ്ള്യു.ആർ.ഡി.എം. വരെയും നാലുവരിപ്പാതയുണ്ട്. എന്നാൽ, ഇതിനിടയിലുള്ള ഒരുകിലോമീറ്ററോളം പ്രദേശം തണ്ണീർത്തടവും കണ്ടൽക്കാടുമായതിനാൽ ബന്ധിപ്പിക്കൽ നടന്നില്ല. നേരത്തേ കണ്ടൽക്കാടിന് മുകളിലൂടെയായിരുന്നു മേൽപ്പാലത്തിൻ്റെ രൂപരേഖ. ഗാന്ധിറോഡ്-മിനിബൈപ്പാസ് റോഡ് കനോലി കനാലിനോട് ചേരുന്നതിന്റെ 220 മീറ്റർ അകലെനിന്ന് (കൂമ്പാറ കെ.പി. ചന്ദ്രൻ റോഡ് ജങ്ഷൻ) തെക്കോട്ടുതിരിഞ്ഞ് കളിപ്പൊയ്കയ്ക്ക് മുകളിലൂടെ കണ്ണങ്കോട് കിരാതമൂർത്തിക്ഷേത്രത്തിന് വശത്തുകൂടി കോട്ടുളി കെ.ടി. ഗോപാലൻ റോഡിൽ പോസ്റ്റ് ഓഫീസിന് സമീപം വന്നുകയറുന്ന രീതിയിലാണ് പുതിയ രൂപരേഖ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group