പകുതിയിലധികം സ്ത്രീകൾ സാമ്പത്തികത്തട്ടിപ്പിന് ഇരയാകുന്നു-സർവേ

പകുതിയിലധികം സ്ത്രീകൾ സാമ്പത്തികത്തട്ടിപ്പിന് ഇരയാകുന്നു-സർവേ
പകുതിയിലധികം സ്ത്രീകൾ സാമ്പത്തികത്തട്ടിപ്പിന് ഇരയാകുന്നു-സർവേ
Share  
2025 Feb 11, 10:39 AM
vedivasthu

മലപ്പുറം: ആറു സി.ഡി.എസുകളിൽനിന്നായി കുടുംബശ്രീ 5735 പേരിൽ നടത്തിയ ക്രൈം മാപ്പിങ് കോൺക്ലേവ് സാമ്പിൾ സർവേയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. കാലടി, കുറുവ, വേങ്ങര, പോരൂർ, കുഴിമണ്ണ, കോഡൂർ പഞ്ചായത്തുകളാണ് ജെൻഡർ ആൻഡ് ഡിവലപ്‌മെൻ്റ് പ്രോഗ്രാം ജില്ലാതല ക്രൈം മാപ്പിങ് കോൺക്ലേവിൽ റിപ്പോർട്ട് അവതരിപ്പിച്ചത്. റിപ്പോർട്ടിൽ 3324 പേർ സാമ്പത്തികാതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ട്. പകുതിയിലധികം സ്ത്രീകൾ സാമ്പത്തികത്തട്ടിപ്പിന് ഇരയാകുന്നുണ്ടെന്നാണ് പഠനം പറയുന്നത്.


509 പേർ ശാരീരികാതിക്രമത്തിനും 3090 പേർ ലൈംഗികാതിക്രമങ്ങൾക്കും ഇരയായി. 2595 പേർ മാനസികം, വൈകാരികം, 1172 പേർ സാമൂഹികം, 4078 പേർ വാചിക അതിക്രമങ്ങളും നേരിട്ടതായി റിപ്പോർട്ടിലുണ്ട്.


ഓരോ സി.ഡി.എസിനു കീഴിലും പരിശീലനം ലഭിച്ച അഞ്ചു ആർ.പി.മാരാണ് വിവരശേഖരണത്തിന് നേതൃത്വംനൽകിയത്. റിപ്പോർട്ട് വിശകലനംചെയ്‌ത് ഓരോ മേഖലയ്ക്കും ഊന്നൽ നൽകി കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളും വിവിധ വകുപ്പുകളുമായി ചേർന്ന് പദ്ധതികൾ ആവിഷ്‌കരിച്ച് പ്രവർത്തനങ്ങൾ തുടരും. കുടുംബശ്രീയുടെ ജെൻഡർ ആൻഡ് ഡിവലപ്‌മെൻ്റ് പ്രോഗ്രാം അടിസ്ഥാനമാക്കി നടത്തിയ ജില്ലാതല ക്രൈം മാപ്പിങ് കോൺക്ലേവ് കളക്‌ടർ വി.ആർ. വിനോദ് ഉദ്ഘാടനംചെയ്‌തു. വിവരശേഖരണത്തിനു നേതൃത്വംനൽകിയ റിസോഴ്സ‌് പേഴ്സൺമാർക്കുള്ള സർട്ടിഫിക്കറ്റുകൾ കളക്‌ടർ വിതരണംചെയ്തു‌.





SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH