![പാലൂർ ഷണ്മുഖ പുരസ്‌കാരം ലക്ഷ്‌മി ഗോപാലസ്വാമിക്ക് സമർപ്പിച്ചു](public/uploads/2025-02-11/save_20250211_101413.jpg)
പുലാമന്തോൾ: കർമമേഖലയിലെ സമഗ്രസംഭാവനയ്ക്ക് നൽകി വരാറുള്ള പാലൂർ ഷണ്മുഖ പുരസ്‌കാരം ചലച്ചിത്ര നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിക്ക് നൽകി. പാലൂർ തൈപ്പൂയ രഥോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരികസമ്മേളനത്തിൽ ക്ഷേത്രം ട്രസ്റ്റി പാലൂർ ഉണ്ണിക്കൃഷ്ണ പണിക്കരാണ് പുരസ്‌കാരം കൈമാറിയത്. ഒറ്റപ്പാലം എം.എൽ.എ. അഡ്വ. കെ. പ്രേംകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തുതു. എം.എൽ.എ. നജീബ് കാന്തപുരം അധ്യക്ഷത വഹിച്ചു.
ഡോ. തൃത്താല ശങ്കരകൃഷ്‌ണൻ അഷ്‌ടപദി ആലപിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇക്ബാൽ പി. രായിൻ ആമുഖപ്രഭാഷണം നിർവഹിച്ചു. സാഹിത്യകാരി ഡോ. കെ.പി. സുധീര, ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ദേശീയ സെക്രട്ടറി എൻ.കെ. ജയരാജ് എന്നിവർ മുഖ്യാതിഥികളായി. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, നിരൂപകൻ എൻ.പി. വിജയകൃഷ്‌ണൻ എന്നിവർ പ്രഭാഷണം നിർവഹിച്ചു. ലെഫ്. കേണൽ ഇ.കെ. നിരഞ്ജൻ ധീരതാ പുരസ്‌കാരത്തിന് ഡിവൈ.എസ്.പി. വി.എ. കൃഷ്ണദാസ് അർഹനായി.
മാതൃഭൂമി സീനിയർ റിപ്പോർട്ടർ സി. സാന്ദീപനി, മനോരമ ന്യൂസ് പ്രിൻസിപ്പൽ കറസ്പോണ്ടന്റ് എസ്. മഹേഷ്‌കുമാർ, മലപ്പുറം ലൈഫ് ഓൺലൈനിലെ സന്തോഷ് ക്രിസ്റ്റി എന്നിവർക്ക് മാധ്യമപുരസ്ക്‌കാരങ്ങൾ നൽകി. ശ്രീമുരുക സംഗീതപുരസ്കാരം പിന്നണി ഗായകൻ അജയ് ഗോപാലിന് സമർപ്പിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച മുതിർന്ന പൗരന്മാരായ പാറക്കോട്ടിൽ നാരായണൻ (ഉണ്ണി), ഡോ. വി. വേണുഗോപാൽ, ഡോ. ശശിധരൻ, അച്യുതൻ പനച്ചിക്കുത്ത്, ജ്യോതിഷ കീർത്തിപുരസ്ക്‌കാരങ്ങൾ നേടിയ ക്ലാരി രാമചന്ദ്രപ്പണിക്കർ, ബാലസുബ്രഹ്മണ്യ പണിക്കർ, കോട്ടപ്പുറം ഗോപിനാഥപ്പണിക്കർ എന്നിവരെയും ആദരിച്ചു. തന്ത്രശേഷ്‌ഠാ പുരസ്‌കാരം അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന് നൽകി.
സംസ്ഥാന, സ്കൂൾതല മത്സരങ്ങളിൽ സമ്മാനാർഹരായ ശ്രീനന്ദ, കൃഷ്‌ണഗീതി, ഗ്രീഷ്‌മ, അമൽ കൃഷ്‌ണ, ദേവിക, വിധുനന്ദനൻ, അക്ഷയ് എന്നിവർക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. സൗമ്യ ഉപഹാരങ്ങൾ നൽകി. വൈസ് ചന്ദ്രമോഹനൻ പനങ്ങാട്, പഞ്ചായത്തംഗം ടി. സാവിത്രി, സ്വാഗതസംഘം രക്ഷാധികാരി വി. ബാബുരാജ്, ഗോപാലകൃഷ്‌ണപ്പണിക്കർ, ദേവദാസ് പണിക്കർ, കാർത്തികേയൻ പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു. നാലിന് തുടങ്ങിയ തൈപ്പൂയ രഥോത്സവാഘോഷങ്ങൾ ചൊവ്വാഴ്‌ച സമാപിക്കും.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group