![സ്വയംഭരണാധികാരം നിലനിർത്തുന്നതിൽ ജനസംഖ്യയും സമ്പദ്വ്യവസ്ഥയും നിർണായകം -മൻജീവ് സിങ് പുരി](public/uploads/2025-02-10/save_20250210_053543.jpg)
പെരിയ: ജനസംഖ്യയും സമ്പദ്‌വ്യവസ്ഥയും സാങ്കേതികപുരോഗതിയും ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരം നിലനിർത്തുന്നതിൽ നിർണായകമാണെന്ന് മുൻ ഇന്ത്യൻ അംബാസഡർ മൻജീവ് സിങ് പുരി പറഞ്ഞു. കേന്ദ്രസർവകലാശാലയിൽ ഇൻ്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് വിഭാഗം വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് ഡിപ്ലോമസി ഡിവിഷൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രഭാഷണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,
സ്‌കൂൾ ഓഫ് ഗ്ലോബൽ സ്റ്റഡീസ് ഡീൻ പ്രൊഫ. കെ.ജയപ്രസാദ് അധ്യക്ഷത വഹിച്ചു. പ്രൊഫ. ആർ.സുരേഷ്, ഡോ. റെയിൻഹാർട്ട് ഫിലിപ്പ് എന്നിവർ സംസാരിച്ചു.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group