![കുടുംബശ്രീ ഹാപ്പി കേരളം പദ്ധതിയിൽ ഹാപ്പിനസ് കേന്ദ്രം തുടങ്ങി](public/uploads/2025-02-10/save_20250210_053538.jpg)
പാപ്പിനിശ്ശേരി: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പാപ്പിനിശ്ശേരിയിൽ ഹാപ്പിനസ് കേന്ദ്രമായി 'ഇടം' തുടങ്ങി. സംസ്ഥാന സർക്കാരും കുടുംബശ്രി മിഷനും കൂടി സംസ്ഥാനത്ത് നടപ്പാക്കുന്ന ഹാപ്പി കേരളം പദ്ധതിയുടെ ജില്ലയിലെ രണ്ടാമത്തെ കേന്ദ്രമാണിത്.
പാപ്പിനിശ്ശേരി പഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്. എന്നിവയുടെ സഹകരണത്തോടെ കരിക്കിൻകുളം സാംസ്‌കാരികനിലയത്തിലാണ് കേന്ദ്രം സ്ഥാപിച്ചത്. ആദ്യഘട്ടത്തിൽ 20 കുടുംബങ്ങളെ ചേർത്താണ് പരിശീലനം നൽകുന്നത്. ഹാപ്പിനസ് പരിപാടിയുടെ പ്രചാരണ ഭാഗമായി സി.ഡി.എസ്. വിവിധ മത്സരങ്ങളും നടത്തി. ജനങ്ങളുടെ സന്തോഷനിലവാരം ഉയർത്തുകയും അതുവഴി ഓരോ കുടുംബത്തിൻ്റെയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്.
സ്ത്രീകളും കുട്ടികളും നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ നേരിട്ട് ചർച്ചചെയ്യാനുള്ള വേദി ഒരുക്കുക, കൂട്ടായ പ്രവർത്തനങ്ങളിലൂടെ കുടുംബാന്തരീക്ഷവും ജീവിതനിലവാരവും മെച്ചപ്പെടുത്തുക എന്നിവയാണ് ഇടങ്ങൾ രൂപീകരിക്കുന്നതിലൂടെയുള്ള മറ്റ് പ്രധാന ലക്ഷ്യങ്ങൾ. കേന്ദ്രം പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുശീല ഉദ്ഘാടനംചെയ്‌തു. വൈസ് പ്രസിഡൻറ് കെ. പ്രദീപ് കുമാർ അധ്യക്ഷതവഹിച്ചു. ടി.കെ. പ്രമോദ്, കെ. ശോഭന, പി.പി. മാലിനി, മിനി ഷേർളി, ടി. ദിവാകരൻ എന്നിവർ സംസാരിച്ചു.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group