കാനനക്കാഴ്ചകൾ കണ്ട് പാലുകാച്ചിമല കയറാം

കാനനക്കാഴ്ചകൾ കണ്ട് പാലുകാച്ചിമല കയറാം
കാനനക്കാഴ്ചകൾ കണ്ട് പാലുകാച്ചിമല കയറാം
Share  
2025 Feb 10, 09:24 AM
vedivasthu

പാലുകാച്ചി : നിത്യഹരിത വനത്തിലൂടെ പ്രകൃതിയിലെ കാണാക്കാഴ്ചകൾ ആസ്വദിച്ച് പാലുകാച്ചിമല കയറാം. പച്ചപുതച്ച് നിരനിരയായി നിൽക്കുന്ന മലനിരകളുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിക്കാൻ നിരവധിപേരാണ് ഇവിടെ എത്തുന്നത്. മൂന്ന് മലകൾ ചേർന്നതാണ് പാലുകാച്ചിമല, ജൈവവൈവിധ്യത്തിൻ്റെ കലവറകൂടിയാണിവിടം. ബേസ് ക്യാമ്പായ സെയ്ന്റ് തോമസ് മൗണ്ടിൽനിന്ന് ഒരു കിലോമീറ്ററോളം കാട്ടിലൂടെ ട്രക്കിങ് നടത്തിവേണം പാലുകാച്ചിമലയുടെ മുകളിലെത്താൻ.


കേളകം-കൊട്ടിയൂർ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന പാലുകാച്ചിമല സമുദ്രനിരപ്പിൽനിന്ന് 2340 അടി ഉയരത്തിലാണ് ഉള്ളത്. മലമുകളിലേക്കുള്ള വനപാതയിലെ മരങ്ങളും വള്ളിപ്പടർപ്പുകളും വിവിധങ്ങളായ ശലഭങ്ങളും കിളികളും സഞ്ചാരികളിൽ കൗതുകമുണർത്തുന്നവയാണ്.


പാലുകാച്ചിമലയുടെ മുകളിൽനിന്നുള്ള കാഴ്‌ചകളും അതിമനോഹരമാണ്. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വനസംരക്ഷണ സമിതിയുടെ കീഴിലാണ് പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതി,


പ്രവേശത്തിന് പാസ്‌രാവിലെ എട്ട് മുതൽ വൈകീട്ട് 4.30 വരെയാണ് പ്രവേശനം. പാലുകാച്ചിമല കയറുന്നതിന് സെയ്റ്റ് തോമസ് മൗണ്ടിലെ ബേസ് ക്യാമ്പിൽനിന്ന് എൻട്രി പാസ് എടുക്കണം. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. ബേസ് ക്യാമ്പായ സെയ്‌ൻ്റ് തോമസ് മൗണ്ടിൽ എത്താൻ പല വഴികൾ ഉണ്ട്. കേളകം ടൗണിൽനിന്ന് അടയ്ക്കാത്തോട്-ശാന്തിഗിരി വഴിയും നീണ്ടുനോക്കി, ചുങ്കക്കുന്ന് എന്നിവടങ്ങളിൽനിന്നും പാലുകാച്ചിയിലേക്ക് വഴികൾ ഉണ്ട്.


എന്നാൽ ബേസ് ക്യാമ്പായ സെയ്ൻ്റ് തോമസ് മൗണ്ടിലേക്കുള്ള വഴികളുടെ ശോചനീയാവസ്ഥയാണ് ടൂറിസം പദ്ധതി നേരിടുന്ന പ്രധാന വെല്ലുവിളി. ഈ വഴികൾ ടാർചെയ്യുകയോ കോൺക്രീറ്റ് ചെയ്യുകയോ ചെയ്താൽ കൂടുതൽ സഞ്ചാരികൾ എത്തും.



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH