![സർക്കാരിന്റേത് ജനകീയ കലകൾ സംരക്ഷിക്കുന്ന നിലപാട് -മന്ത്രി പി.എ. മുഹമ്മദ് റിയാസ്](public/uploads/2025-02-10/save_20250210_053517.jpg)
കൊണ്ടോട്ടി: ജനകീയ കലകളെ ഇല്ലാതാക്കാൻ സമൂഹത്തിൽ
ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന കാലഘട്ടത്തിൽ ഇവയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിൻ്റേതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയിൽ എട്ടു ദിവസങ്ങളിലായി നടന്ന വൈദ്യർ മഹോത്സവത്തിൻ്റെ സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ടി.വി. ഇബ്രാഹിം എം.എൽ.എ. അധ്യക്ഷതവഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഫോട്ടോ അനാച്ഛാദനം ചെയ്‌തു. ജിംസിത്ത് അമ്പലപ്പാട്ട് സംവിധാനം ചെയ്ത 'പാട്ടും ചുവടും' ഡോക്യുമെൻററി പ്രകാശനം ടി.കെ. ഹംസ നിർവഹിച്ചു.
ജില്ലാപഞ്ചായത്ത് അംഗം സുഭാ ശിവദാസൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എൻ. പ്രമോദ് ദാസ്, അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരലി, സെക്രട്ടറി ബഷീൻ ചുങ്കത്തറ, ജോയിൻ്റ് സെക്രട്ടറി ഫൈസൽ എളേറ്റിൽ, കമ്മിറ്റി അംഗങ്ങളായ പി. അബ്‌ദുറഹ്‌മാൻ, ഒ.പി. മുസ്തഫ, രാഘവൻ മാടമ്പത്ത്, വി. നിഷാദ്, റഹീന കൊളത്തറ തുടങ്ങിയവർ പങ്കെടുത്തു.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group