![വിനോദസഞ്ചാരഭൂപടത്തിൽഇടം നേടാൻ രാമഗിരിക്കോട്ട](public/uploads/2025-02-10/save_20250210_053511.jpg)
പട്ടാമ്പി: ഓങ്ങല്ലൂർ പഞ്ചായത്തിലെ രാമഗിരിക്കുന്ന് വിനോദസഞ്ചാരകേന്ദ്രമാവാൻ ഒരുങ്ങുന്നു. സംസ്ഥാന ബജറ്റിൽ രാമഗിരിക്കുന്ന് വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് ഒരു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഓങ്ങല്ലൂരിലെ രാമഗിരിക്കുന്നിൻമുകളിലാണ് ടിപ്പുസുൽത്താൻ്റെ കോട്ടയുടെ അവശിഷ്ടങ്ങളുള്ളത്. പാലക്കാട്ടെ കോട്ടയുടെ സംരക്ഷണത്തിനായാണ് ഇവിടെ കോട്ട പണിതതെന്ന് പറയുന്നു. നിലവിൽ കോട്ട തകർന്നടിഞ്ഞ നിലയിലാണ്. വരുംതലമുറയ്ക്ക് ഗവേഷണ വിഷയമാക്കാനടക്കം സാധ്യതയുള്ള ഈ കോട്ട സംരക്ഷിക്കണമെന്നത് ഏറെ നാളത്തെ ആവശ്യമാണ്. ഇവിടെ മ്യൂസിയമാക്കി സംരക്ഷിക്കണം എന്ന ആവശ്യം മുഹമ്മദ് മുഹ്സിൻ എം.എൽ.എ. ഉന്നയിച്ചിരുന്നു.
പാലക്കാട് ഫോറസ്റ്റ് ഡിവിഷനു കീഴിൽ വരുന്ന പട്ടാമ്പി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന്റെ പരിധിയിലാണ് കോട്ട നിലകൊള്ളുന്ന രാമഗിരിക്കാടുള്ളത്. ഒരുകാലത്ത് വളരെ തന്ത്രപ്രധാനമായിരുന്നു ഈ കോട്ട. രാമഗിരിക്കാടുകളിലെ ഉയരംകൂടിയ കുന്നിനു മുകളിൽ സ്ഥിതിചെയ്യുന്നതിനാലാണ് ഈ കോട്ടയ്ക്ക് രാമഗിരിക്കോട്ട എന്ന പേരുവന്നതെന്ന് പറയുന്നു. മൈസൂർ ഭരണകാലത്ത് ഈ കോട്ട ഏതുപേരിലാണ് അറിയപ്പെട്ടിരുന്നതെന്നതടക്കം അജ്ഞാതമാണ്. രാമഗിരിക്കോട്ട സംരക്ഷിച്ച് വിനോദസഞ്ചാര കേന്ദ്രമാക്കിയാൽ ചരിത്രാന്വേഷികൾക്ക് വലിയ ഗുണമാകും.
ട്രക്കിങ്ങിന് അനുയോജ്യമായ സ്ഥലം കൂടിയാണ് രാമഗിരിക്കുന്ന്. സഞ്ചാരികൾ ഇപ്പോഴും രാമഗിരിക്കോട്ട അന്വേഷിച്ച് ഇവിടെയെത്താറുണ്ട്.
കുത്തനെയുള്ള കയറ്റത്തിലൂടെ ഏറെ പണിപ്പെട്ട് വേണം കുന്നിൻമുകളിലെത്താൻ. ചരിത്രവിദ്യാർഥികളും മറ്റും ഗവേഷണങ്ങളുടെ ഭാഗമായി ഇവിടെയെത്താറുണ്ട്. അവശേഷിക്കുന്ന ഭാഗം സംരക്ഷിച്ച് മ്യൂസിയമാക്കിയാൽ വിദ്യാർഥികൾക്കടക്കം പ്രയോജനപ്പെടും. ഇതിനായി അധികൃതരുടെ ഇടപെടലും അനിവാര്യമാണ്.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group