![കുട്ടികളെ തല്ലി നന്നാക്കാമെന്നത് അബദ്ധം - ഷൗക്കത്ത്](public/uploads/2025-02-10/save_20250210_053505.jpg)
പാലക്കാട്: തൊട്ടതിനും പിടിച്ചതിനും കുട്ടികളെ തല്ലുന്ന മുതിർന്നവർ, സ്വയം ഒന്ന് തല്ലുന്നത് നന്നായിരിക്കുമെന്ന് പ്രഭാഷകനും എഴുത്തുകാരനുമായ ഷൗക്കത്ത്. മാതൃഭൂമി പുസ്‌തകോത്സവ വേദിയിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കയായിരുന്നു. ഗുരു നിത്യചൈതന്യയതിയുടെ ശുഷ്യൻകൂടിയായ ഷൗക്കത്ത്.
കുട്ടികളെ തല്ലിനന്നാക്കാമെന്നുകരുതുന്നത് അബദ്ധമാണ്. ചേർത്തുനിർത്തി കുട്ടികളിലൊരാളാവണം മുതിർന്നവരെന്നും അദ്ദേഹം പറഞ്ഞു. 'കുഞ്ഞുങ്ങൾക്ക് അവരുടേതായ സ്വപ്‌നങ്ങളുണ്ട്' എന്ന ഷൗക്കത്ത് രചിച്ച പുസ്തകത്തെ അധികരിച്ചായിരുന്നു മുഖാമുഖം.
'അറിവാണ്' ഏറ്റവുംവലിയ ശിക്ഷ. മുതിരുമ്പോൾ അറിവ് നവീകരിക്കപ്പെടുന്നുണ്ടെങ്കിലും പഴയ അറിവ് റദ്ദാക്കപ്പെടുന്നില്ല. കുഞ്ഞുങ്ങൾ വിഷമിക്കാതെ വളരണമെന്ന് ശഠിക്കുന്നതാണ് ഇപ്പോഴത്തെ കുടുംബങ്ങളിലെ പ്രശ്നം' ഷൗക്കത്ത് പറഞ്ഞു. സംസ്കാരം എന്നത് കുട്ടികളെ ശീലിപ്പിച്ചുണ്ടാക്കേണ്ടതാണെന്നും സംരക്ഷിച്ചുണ്ടാക്കേണ്ടതല്ലെന്നും കുട്ടികളുടെ ആഗ്രഹങ്ങളെല്ലാം തൃപ്‌തിപ്പെടുത്തലല്ല. പാരന്റിങ് എന്നും ഷൗക്കത്ത് പറഞ്ഞു.
അഡ്വ. റെജീന നൂർജഹാൻ മുഖാമുഖത്തിന് നേതൃത്വംനൽകി. മാതൃഭൂമി പാലക്കാട് യൂണിറ്റ് മാനേജർ ആർ.പി, മോഹൻദാസ്, ടിജോ ഇല്ലിക്കൽ എന്നിവർ സംസാരിച്ചു.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group