അതിദരിദ്രരില്ലാത്ത കേരളത്തെ കേരളപ്പിറവിദിനത്തിൽ പ്രഖ്യാപിക്കും -ജി.ആർ. അനിൽ

അതിദരിദ്രരില്ലാത്ത കേരളത്തെ കേരളപ്പിറവിദിനത്തിൽ പ്രഖ്യാപിക്കും -ജി.ആർ. അനിൽ
അതിദരിദ്രരില്ലാത്ത കേരളത്തെ കേരളപ്പിറവിദിനത്തിൽ പ്രഖ്യാപിക്കും -ജി.ആർ. അനിൽ
Share  
2025 Feb 10, 05:58 AM
vedivasthu

ചാരുംമൂട് അതിദരിദ്രരില്ലാത്ത കേരളത്തെ കേരളപ്പിറവിദിനത്തിൽ പ്രഖ്യാപിക്കാനുള്ള നടപടികളാണ് സർക്കാർ നടത്തിവരുന്നതെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ആലപ്പുഴയിൽ നടക്കുന്ന സി.പി.ഐ. സംസ്ഥാനസമ്മേളനത്തിൻ്റെ വിജയത്തിനായി ചാരുംമൂട് മണ്ഡലംതല സ്വാഗതസംഘ രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


ഇന്ത്യയിൽ അതിദരിദ്രരില്ലാത്ത ഓരേയൊരു സംസ്ഥാനമായി കേരളം മാറും. സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുന്ന സർക്കാരാണ് ഇന്നു രാജ്യം ഭരിക്കുന്നത്. ഇരുന്നൂറിലധികം ശതകോടീശ്വരന്മാരുടെ കൈയിലാണ് നാല്പതു ശതമാനം സമ്പത്തുമുള്ളത്. കുത്തകമുതലാളിമാരെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിൻ്റേതെന്നും അദ്ദേഹം പറഞ്ഞു.


മണ്ഡലം സെക്രട്ടേറിയറ്റംഗം പി. തുളസീധരൻ അധ്യക്ഷനായി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എസ്. സോളമൻ, മണ്ഡലം സെക്രട്ടറി എം. മുഹമ്മദ് അലി, കെ.ജി. സന്തോഷ്, എൻ. രവീന്ദ്രൻ, ഡി, രോഹിണി, വി. അനിൽകുമാർ, കെ.എൻ. ശിവരാമപിള്ള, ആർ. രാജേഷ്, സലീം പനത്താഴ, കെ. കൃഷ്‌ണകുട്ടി തുടങ്ങിയവർ സംസാരിച്ചു.


സ്വാഗതസംഘം ഭാരവാഹികൾ: എൻ. രവീന്ദ്രൻ(ചെയ.), പി. തുളസീധരൻ, കെ.എൻ. ശിവരാമപിള്ള, കെ. കൃഷ്‌ണൻകുട്ടി, സലീം പനത്താഴ, പി. ബഷീർ, ആർ. ഉത്തമൻ, വി. കുട്ടപ്പൻ(വൈസ് ചെയർ.), എം. മുഹമ്മദ് അലി (കൺ.), ഡി. രോഹിണി, ബി. അനിൽകുമാർ, ആർ. രാജേഷ്, എസ്. അനു ശിവൻ, നൗഷാദ് എ. അസീസ്, എസ്. മോഹനൻ പിള്ള, കെ. ജയമോഹൻ(ജോ. കൺ.).



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH