![പരമാധികാരി ജനങ്ങളാണെന്ന സന്ദേശം എത്തിക്കാനാകണം-പി.എസ്.ശ്രീധരൻ പിള്ള.](public/uploads/2025-02-10/save_20250210_053435.jpg)
കൊല്ലം: പരമാധികാരി ജനങ്ങളാണെന്ന് ആവർത്തിച്ചുറപ്പിക്കുന്നതാണ് നമ്മുടെ ഭരണഘടനയെന്ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. ഈവസ്തുത ജനങ്ങളിലേക്ക് എത്തിക്കാൻ നമുക്ക് സാധിക്കണം. മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ്റെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ പരിപാടികളുടെ സമാപനവും 'ഭരണഘടന ഇന്ത്യയുടെ ആത്മാവ് എന്ന സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ അവസാന ഭാഗത്തുള്ള ആർട്ടിക്കിൾ 395 ബ്രിട്ടീഷ് നിയമങ്ങളെ റദ്ദുചെയ്യുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകിക്കൊണ്ട് ബ്രിട്ടീഷ് ഭരണകൂടം പുറപ്പെടുവിച്ച നിയമത്തെയാണ് റദ്ദ് ചെയ്‌തത്. ഇത് ചെയ്‌തില്ലായിരുന്നെങ്കിൽ നമ്മുടെ സ്വാതന്ത്യം ബ്രിട്ടൻ്റെ ദാനമായി നിൽക്കുമായിരുന്നു.
നമ്മുടെ സ്വാതന്ത്ര്യം ബ്രിട്ടന്റെ ദാനമല്ലെന്നും ജനങ്ങളാണ് പരമാധികാരികളെന്നും വ്യക്തമാക്കുന്നതാണ് ആ അനുഛേദം. സമൂഹത്തിലെ ഏറ്റവും ദുർബലനും അർഹതപ്പെട്ടത് കിട്ടിയാലേ സ്വാതന്ത്ര്യം അർഥവത്താകൂ എന്നാണ് ഗാന്ധിജി പറഞ്ഞത്-അദ്ദേഹം പറഞ്ഞു.
ഫൗണ്ടേഷന്റെ ദേശീയ പുരസ്‌കാരം നേടിയ ഡോ. ഡി.ഗിരിജയ്ക്കും മറ്റ് അവാർഡ് ജേതാക്കൾക്കും ഗവർണർ പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു.
ഫൗണ്ടേഷൻ ചെയർമാൻ എസ്.പ്രദീപ്‌കുമാർ അധ്യക്ഷനായി. എം.എൽ.എ.മാരായ എം.മുകേഷ്, എം.നൗഷാദ്, ചാണ്ടി ഉമ്മൻ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി.ജഗതിരാജ്, കേരള സർവകലാശാല രജിസ്ട്രാർ ഡോ. അനിൽകുമാർ, ഫാ ഒ.തോമസ്, ഡോ. പി.ജയദേവൻ നായർ, ഡോ. കെ.എസ്.മണി തുടങ്ങിയവർ പ്രസംഗിച്ചു
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group