നവോത്ഥാന നായകരുടെ ചരിത്രം കൈപ്പുസ്‌തകമാക്കി വിദ്യാർഥിക്കൂട്ടായ്മ‌

നവോത്ഥാന നായകരുടെ ചരിത്രം കൈപ്പുസ്‌തകമാക്കി വിദ്യാർഥിക്കൂട്ടായ്മ‌
നവോത്ഥാന നായകരുടെ ചരിത്രം കൈപ്പുസ്‌തകമാക്കി വിദ്യാർഥിക്കൂട്ടായ്മ‌
Share  
2025 Feb 10, 05:43 AM
vedivasthu

അഞ്ചാലുംമൂട് : കേരള നവോത്ഥാന നായകരുടെ ചരിത്രം തേടിപ്പിടിച്ച് കൈപ്പുസ്തകമാക്കി നീരാവിൽ എസ്.എൻ.ഡി.പി. യോഗം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു ഹ്യൂമാനിറ്റീസ് വിദ്യാർഥിക്കൂട്ടായ്‌മ മാതൃകയായി.


പ്ലസ്ട ചരിത്രപാഠപുസ്‌തകത്തിലെ കേരളം ആധുനികതയിലേക്ക് എന്ന പ്രമേയത്തെ ആസ്‌പദമാക്കി കേരള നവോത്ഥാന നായകരെക്കുറിച്ച് കൂടുതൽ അറിയാൻ വിദ്യാർഥികൾ ശ്രമിച്ചതിന്റെ ഭാഗമായി കഴിഞ്ഞ കേരളപ്പിറവിദിനത്തിൽ ചരിത്രാധ്യാപകനായ രാജാബിനുവിൻ്റെ നേതൃത്വത്തിൽ നവോത്ഥാന നായകരുടെ ചരിത്ര പ്രദർശനം സ്‌കൂൾ ഹാളിൽ നടത്തിയിരുന്നു.


വിദ്യാഭ്യാസത്തിലും. വസ്ത്രധാരണത്തിനുള്ള അവകാശം, സഞ്ചാരസ്വാതന്ത്ര്യം തുടങ്ങിയ മനുഷ്യാവകാശങ്ങൾ ജാതിവ്യവസ്ഥയുടെ പേരിൽ നിഷേധിക്കപ്പെടുകയും, അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും തകർത്തെറിഞ്ഞ് കേരളീയ സമൂഹത്തിൽ പുതിയപ്രകാശം തെളിയിച്ച നവോത്ഥാന നായകരുടെ ചരിത്രവും, ചിത്രവും ഉൾക്കൊള്ളിച്ച പ്രദർശനം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. വരുംതലമുറയ്ക്കും വഴികാട്ടിയാകണമെന്ന ചിന്തയോടെ ഇവ രാജാബിനു എഡിറ്റ് ചെയ്‌ത്‌ കൈപ്പുസ്ത‌കമായി പുറത്തിറക്കുകയായിരുന്നു.


ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി തുടങ്ങി 53 പേരുടെ ചിത്രവും ചരിത്രവും, ഒപ്പം നവോത്ഥാന നായകരുടെ പേരും, ചിത്രവും പതിച്ച തപാൽ സ്റ്റാമ്പ്, നാണയം, ആറാട്ടുപുഴ വേലായുധപ്പണിക്കർ, വക്കം അബ്‌ദുൽ ഖാദർ മൗലവി, മന്നത്ത് പദ്‌മനാഭൻ, ക്യാപ്റ്റൻ ലക്ഷ്‌മി എന്നിവരുടെ ചിത്രംവെച്ചുള്ള പോസ്റ്റൽ കവർ എന്നിവയുടെ ചിത്രവും കൈപ്പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


സ്കൂ‌ൾ വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന എജുഫെസ്റ്റിൽ കൈപ്പുസ്തകത്തിൻ്റെ പ്രകാശനം കളക്‌ടർ എൻ.ദേവിദാസ് എസ്.എൻ. ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവനു നൽകി നിർവഹിച്ചു. വാർഷികാഘോഷ ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണിയിൽനിന്ന് ഹയർ സെക്കൻഡറി റീജണൽ ഡയറക്‌ടർ കെ.സുധ പുസ്‌തകത്തിൻ്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡൻ്റ് എം.ഹുസൈൻ അധ്യക്ഷത വഹിച്ചു.


എസ്.എൻ.ഡി.പി. യോഗം വിദ്യാഭ്യാസ സെക്രട്ടറി ഇ.ജി.ബാബു കുണ്ടറ യൂണിയൻ സെക്രട്ടറി എസ്.അനിൽകുമാർ, കൗൺസിലർ എൽ.സിന്ധുറാണി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ഷൈനി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ, പ്രിൻസിപ്പൽ എസ്.ദീപ്‌തി, പ്രഥമാധ്യാപിക ജെ, മായ, എം.പി.ടി.എ. പ്രസിഡന്റ് കല്പന, സ്റ്റാഫ് സെക്രട്ടറി മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH