![ആശ്രാമം മൈതാനത്ത് തീപ്പിടിത്തം](public/uploads/2025-02-10/save_20250210_053416.jpg)
കൊല്ലം : ആശ്രാമം മൈതാനത്ത് ചവറിന് തീപ്പിടിച്ചു. ഞായറാഴ്ച വൈകീട്ട് 5.45-ഓടെ ആശ്രാമം അശ്വതി ബാറിന് എതിർവശത്തെ ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്.
മൈതാനത്ത് കൂട്ടിയിട്ടിരുന്ന പുല്ലിലേക്കും മാലിന്യത്തിലേക്കുമാണ് തീ പടർന്നത്. കടപ്പാക്കടയിൽനിന്ന് ഒരുയൂണിറ്റ് അഗ്നിരക്ഷാസേനയെത്തി അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീകെടുത്തിയത്.
സന്ധ്യയ്ക്ക് ഏഴോടെ വീണ്ടും പുക ഉയർന്നെങ്കിലും അഗ്നിരക്ഷാസേനയെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. തീപ്പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. യാത്രക്കാർ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽനിന്നാണ് തീപ്പിടിത്തം ഉണ്ടായതെന്ന് സംശയിക്കുന്നു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജിമോൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന ഓഫീസർമാരായ ലിൻദാസ്, സി.ആർ.വിഷ്‌ണു, അതുൽ, രാഗേഷ്, ഡ്രൈവർ പത്മകുമാർ എന്നിവരടങ്ങിയ സംഘമാണ് തീ അണച്ചത്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
![](public/images/mediaface-ml.jpg)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group