"ഹരിതാമൃതം "- വെറും ഒരു വാർഷികോത്സവമല്ല ;ഇത് ധാർമ്മികമായ ചില ഓർമ്മപ്പെടുത്തലുകളാണ്:
സി.പി. ചന്ദ്രൻ
(കൺവീനർ ഹരിതാമൃതം )
ആധുനിക ജീവിതത്തിൻ്റെ എല്ലാ സമൃദ്ധിയിലും, സാങ്കേതികമായ മാറ്റങ്ങളിലും ജീവിതത്തിൻ്റെ പുറമ്പോക്കിൽ ഒറ്റപ്പെട്ട് പോകുന്ന നിസ്സഹായനായ മനുഷ്യനെ തേടലാണ്..
തെറ്റായ കാര്യങ്ങൾ ശരിയാണെന്ന് തോന്നിപ്പിക്കുന്ന പുതിയ കാല തന്ത്രങ്ങളെ "ഹരിതാമൃതം " തുറന്നു കാട്ടുകയാണ്.
വാത്സല്യത്തിന്റെ കരുതലോടെ മുലപ്പാലൂട്ടുന്ന അമ്മയാണ് ഭൂമി എന്ന് നാം ഏറെ കാലം കൊണ്ട് പാടെ മറന്നു പോയിരിക്കുന്നു....
ആധുനിക സാങ്കേതിക വിദ്യയുടെ അതിവേഗ വളർച്ചയിൽ നമ്മൾ ഭൂമിയെ ലാഭ കൊതിയോടെ പരമാവധി ചൂഷണം ചെയ്യുന്നു എന്നത് യാഥാർത്ഥ്യം.....
നമ്മുടെ ശുദ്ധമായിരുന്ന കിണറുകളിലെ കുടിവെള്ളം പോലും ഇന്ന് പല കാരണങ്ങളാൽ വിഷം കലർന്നതാവുന്നു......
ശ്വസിക്കാനുള്ള വായുപോലും ഏറെ മലിനമാകുന്നു.
രാജ്യ തലസ്ഥാനത്തും, മറ്റു പല നഗരങ്ങളിലും ഓക്സിജൻ പാർലറുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.....
അശാസ്ത്രീയമായ,അമിതമായ രാസവള പ്രയോഗം നമ്മുടെ കൃഷിഭൂമികളെ വന്ധ്യമാക്കുന്നു......
പരസ്യങ്ങളിലൂടെയും, ഓഫറുകളിലൂടെയും മറ്റും വിപണിയിലെ വിഷ ഭക്ഷണംമനുഷ്യരെ ജീവിതകാലം മുഴുവൻ രോഗികളാക്കുന്നു. ചികിത്സയിലെ സാമ്പത്തിക ബാദ്ധ്യതയിൽ ഏവരും ദരിദ്രരായി മാരുന്നു....
വാർദ്ധക്യ മരണങ്ങൾക്കുപോലും ആശുപത്രികളിൽ സാധാരണ മനുഷ്യർക്ക് ലക്ഷങ്ങൾ കട ബാധ്യതയാവുന്നു...
നമ്മുടെ പൂർവ്വികരായ ഋഷികളും, ആചാര്യന്മാരും പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് ആയിരക്കണക്കിന് വർഷം മുമ്പ് ഏറെ കരുതലോടെ രൂപപ്പെടുത്തിയ തനതായ ചികിത്സാ സമ്പ്രദായങ്ങൾ അശാസ്ത്രീയമെന്ന് മുദ്രകുത്തപ്പെടുന്നു......
അഭിനവ മാരീചന്മാർ സ്വർണ്ണമാനുകളുടെ വേഷത്തിൽ നമ്മെ തനതായ ജീവിത രീതിയിൽ നിന്ന് അറിഞ്ഞുകൊണ്ട് ബോധപൂർവ്വം വഴിതെറ്റിക്കുകയാണ്...
"ഹരിതാമൃതം " നേരറിവിൻ്റെ വഴികാട്ടിയും സാമൂഹികമായ ദിശാബോധം നൽകുന്ന ഉത്തേജനവുമാണ്.....
ഭൂമിയേയും,പ്രകൃതിയെ കൂടുതൽ അറിയാനും അതിനനുസരിച്ച് ഈഭൂമിയെ പരമാവധി ചൂഷണം ചെയ്യാതെ- അതിന്റെ മുഴുവൻ വരദാനത്തോടെ അടുത്ത തലമുറക്ക് കൈമാറാനാണ് എന്ന് കൂടി "ഹരിതാമൃതം " ഓർമ്മിപ്പിക്കുന്നു.
ഏത് രോഗവും ഒരു കെടാത്ത കനല് പോലെ മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തുന്നു എന്നത് വസ്തുതയാണ്..
ഇനിയും ഏറെ അറിവു നേടി നമ്മുടെ തനതായ ജീവിതശൈലിയെ കാര്യക്ഷമമായി കരുതലോടെ രൂപപ്പെടുത്തേണ്ടതുണ്ട്.
മനസ്സ്കൊണ്ട്.....
വാക്ക് കൊണ്ട്, അറിവുകൊണ്ട്, കാഴ്ചപ്പാടുകൾ കൊണ്ടു്, അനുഭവങ്ങൾ കൊണ്ടും ........
"ഹരിതാമൃതം " നിരന്തരമായ ജാഗ്രതയോടെ ഉണർന്നിരിക്കാനുള്ള പാഠമാണ്. സ്വന്തം കരുത്ത് തിരിച്ചറിയാനുള്ള ബോദ്ധ്യവും പ്രേരണയുമാണ്.
ഇതൊരു മോചനമാണ്......, പ്രകൃതിയിൽ നിന്ന് മനുഷ്യൻ അകന്ന് പോകുന്നതിനെതിരായ മോചനം..
ശുദ്ധവായുവും, ശുദ്ധജലവും, ശുദ്ധ -ഭക്ഷണവും നമ്മുടെ അവകാശമാണ് എന്ന ബോധം നാം ഉത്തരവാദിത്വത്തോടെ പങ്കുവെക്കണം. ഈ കൂട്ടായ്മയിൽ ഒത്തുചേരാം ശുദ്ധഭക്ഷണത്തിനായുള്ള ജനകീയ മുന്നേറ്റത്തിൽ പങ്കാളികളാവാം...
സി.പി. ചന്ദ്രൻ
കൺവീനർ ഹരിതാമൃതം 9496285660
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group