കോഴിക്കോട് : എല്ലാ സ്‌കൂളുകളിലും ഡിജിറ്റൽ പഠനസൗകര്യമുള്ള രാജ്യത്തെ ഏക സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ വിദ്യാകിരണം മിഷന്റെ ഭാഗമായി 3.9 കോടി രൂപ ചെലവിൽ നിർമിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ എല്ലാ ഹയർസെക്കൻഡറി സ്‌കൂളിലും ഇന്റർനെറ്റ് സൗകര്യമൊരുക്കുമെന്നാണ് കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കേരളം നേരത്തെന്നെ ഈ ലക്ഷ്യം നേടിയിട്ടുണ്ട്. റോബോട്ടിക് വിദ്യാഭ്യാസം പരിചയപ്പെടുന്നതിനായി സ്‌കൂളുകളിൽ റോബോട്ടിക് കിറ്റുകൾ നൽകുമെന്നും പറഞ്ഞു.
അഹമ്മദ് ദേവർ കോവിൽ എം.എൽ.എ. അധ്യക്ഷനായി. എം.എൽ.എ.യുടെ ആസ്‌തി വികസന ഫണ്ടിൽനിന്ന് 97.68 ലക്ഷം രൂപയ്ക്ക് നിർമിച്ച യു.പി. കെട്ടിടത്തിന്റെയും രണ്ടുലക്ഷം രൂപയുടെ വാട്ടർ ഫിൽട്ടർ യൂണിറ്റിന്റെയും ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. കോർപ്പറേഷൻ 3.75 ലക്ഷം രൂപയ്ക്ക് നിർമിച്ച തുമ്പൂർമുഴി വേസ്റ്റ് മാനേജ്‌മെൻ്റ് യൂണിറ്റ്, 1.25 ലക്ഷം ചെലവിൽ നിർമിച്ച വേസ്റ്റ് മാനേജ്മെന്റ് പീറ്റ്, രണ്ടുലക്ഷം രൂപ ചെലവിൽ നിർമിച്ച ഓപ്പൺ ജിം എന്നിവ കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എസ്. ജയശ്രീ ഉദ്ഘാടനംചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ എ.കെ. മധു, പ്രധാനാധ്യാപകൻ എം. പവിത്രൻ, ആർ.ഡി.ഡി. എം. സന്തോഷ്‌കുമാർ, ഡി.ഡി.ഇ. സി. മനോജ്‌കുമാർ, കോർപ്പറേഷൻ അസി. എക്സി. എൻജിനീയർ അശ്വതി, പി.ഡബ്ല്യു.ഡി. എക്സി. എൻജിനീയർ ശ്രീജയൻ, അസി. എക്സി. എൻജിനീയർ കെ. ഉബൈബ, പി.ടി.എ. പ്രസിഡന്റ് എം. സുരേഷ്, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group