തൃശ്ശൂർ ഒരുവിഭാഗം കെ.എസ്.ആർ.ടി.സി. തൊഴിലാളികൾ ചൊവ്വാഴ്‌ച നടത്തിയ പണിമുടക്ക് ഭാഗികമെങ്കിലും വരുമാനത്തെ ബാധിച്ചു. തൃശ്ശൂർ ഡിപ്പോയിൽനിന്ന് സർവീസ് ആരംഭിക്കുന്ന 58 ഷെഡ്യൂമുകളിൽ 38-ഉം ഓടി. 35 ശതമാനത്തോളം ജീവനക്കാരാണ് സമരത്തിൽ പങ്കെടുത്തത്. താത്‌കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് പല സർവീസുകളും ഓടിയത്.
അതേസമയം, ചൊവ്വാഴ്‌ച അർധരാത്രി 12 മുതൽ രാവിലെ എട്ടുവരെ പുറപ്പെടേണ്ടിയിരുന്ന 34 ബസുകളിൽ 20 സർവീസും റദ്ദാക്കിയതായി പണിമുടക്കിന് നേത്യത്വം നൽകിയ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്.) നേതാക്കൾ പറഞ്ഞു. ഓടിയ ഏഴെണ്ണത്തിലും താത്കാലിക ജീവനക്കാരാണ് ഡ്യൂട്ടി എടുത്തതെന്നും നേതാക്കൾ അവകാശപ്പെട്ടു.
ബസുകൾ ഓടിയെങ്കിലും വരുമാനത്തെ പണിമുടക്ക് ബാധിച്ചു. സമരത്തെക്കുറിച്ച് മുൻകൂട്ടിയറിഞ്ഞ യാത്രക്കാരിൽ നല്ല പങ്കും സ്വകാര്യബസുകളെ ആശ്രയിച്ചതിനാൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ തിരക്ക് അനുഭവപ്പെട്ടില്ല.
പാലക്കുടി യൂണിറ്റിൽ എട്ട് ഷെഡ്യൂളുകൾ റദ്ദാക്കി. ഡ്രൈവർമാർ ഇല്ലാത്തതിനാലാണ് സർവീസുകൾ റദ്ദാക്കിയത്. 20 ഡ്രൈവർമാരും എട്ട് കണ്ടക്ടർമാരും പണിമുടക്കി. അതേസമയം, ഇരിങ്ങാലക്കുട ഓപ്പറേറ്ററിങ് സെന്ററിൽനിന്നുള്ള മുഴുവൻ ബസുകളും പതിവുപോലെ ഓടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group