കുമളി: ജനാധിപത്യ അവകാശ സംരക്ഷണ സമിതി കുമളിയിൽ പ്രതിഷേധ മാർച്ച് നടത്തി. മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിലെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന ആവശ്യം ഉന്നയിച്ചായിരുന്നു പ്രതിഷേധം. കുമളി ഗവ.സ്കൂളിന് സമീപം മാർച്ച് പോലീസ് തടഞ്ഞു.
18-ന് തിരുവനന്തപുരത്ത് രാജ്‌ഭവൻ മാർച്ചിന് മുന്നോടിയായിട്ടാണ് കുമളിയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കുമളി-തമിഴ്‌നാട് അതിർത്തിയിൽ പ്രതിഷേധം നടത്താൻ തീരുമാനിച്ചെങ്കിലും പോലീസ് അനുമതി നൽകിയില്ല. സമിതി സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് മാത്യു സ്റ്റീഫൻ യോഗം ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡൻ്റ് കെ.എം.സുബൈർ അധ്യക്ഷത വഹിച്ചു. പ്രതിഷേധക്കാർ കുമളി-മൂന്നാർ റോഡിൽ കുത്തിയിരുന്നു. ഇതോടെ സംസ്ഥാന പ്രസിഡന്റ് കെ.എം.സുബൈർ, അലൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മുല്ലപ്പെരിയാർ വിഷയത്തിൽ തുടർ സമരങ്ങൾ നടത്താനാണ് സമിതിയുടെ തീരുമാനം. അഡ്വ. ജിജി മാത്യു, ഗാന്ധിയൻ തോമസ് കുഴിഞ്ഞാലിൽ, വിനയൻ ക്രാരിയേലി. വിജയൻ കൊടുങ്ങൂർ എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group