കോട്ടയം: കാർഷികസമൃദ്ധിയും പരിസ്ഥിതിസൗഹാർദ ജീവിതശൈലിയും നാടിന്റെ പുരോഗതിയുടെ നട്ടെല്ലാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ 25-ാമത് ചൈതന്യ കാർഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും പരിസ്ഥിതി സൗഹാർദദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം അധ്യക്ഷതവഹിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. വിശിഷ്ടാതിഥിയായി. മാതൃകാ കർഷകരെ പടങ്ങിൽ ആദരിച്ചു. ഓലമെടച്ചിൽ മത്സരവും നാടോടിനൃത്ത മത്സരവും തിരുവനന്തപുരം സംസ്കൃതിയുടെ നാടകവുമുണ്ടായിരുന്നു. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്‌ടർ ഫാ. സുനിൽ പെരുമാനൂർ, നവജീവൻ ട്രസ്റ്റ് ചെയർമാൻ പി.യു. തോമസ്, സിസ്റ്റർ ലിസി ജോൺ മുടക്കോടിയിൽ, ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, തോമസ് കോട്ടൂർ, സിസ്റ്റർ റിൻസി കോയിക്കര, ബെസി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ബുധനാഴ്‌ച കാർഷികമേള നൈപുണ്യദിനമായിട്ടാണ് ആചരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group