കൊല്ലം : ബുധനാഴ്ച്‌ച രാവിലെ അഞ്ചരമുതൽ വൈകീട്ട് അഞ്ചരവരെ കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസമുണ്ടാകാമെന്ന മുന്നറിയിപ്പിനെത്തുടർന്ന് മത്സ്യബന്ധനത്തിനും ബീച്ചുകളിലെ വിനോദസഞ്ചാരത്തിനും വിലക്ക് ഏർപ്പെടുത്തി.
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രമാണ് മുന്നറിയിപ്പു നൽകിയത്.
ബുധനാഴ്ച രാവിലെമുതൽ ഉയർന്ന തിരമാലകളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കള്ളക്കടൽ സാധ്യത പ്രവചിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് വകുപ്പും ജാഗ്രതാനടപടികൾ ആരംഭിച്ചു.
മറൈൻ എൻഫോഴ്സസ്മെന്റ് വിഭാഗം, ചൊവ്വാഴ്ച്‌ച രാവിലെ മുതൽതന്നെ കടലിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം നൽകിത്തുടങ്ങി, കടലിലുണ്ടായിരുന്നവർക്കായി ബോട്ടിലൂടെ അനൗൺസ്മെന്റും നടത്തി.
കടലോര ജാഗ്രതാസമിതി അംഗങ്ങളെയും വിവരം അറിയിച്ചു. വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴിയും അറിയിപ്പുണ്ടായതോടെ മത്സ്യത്തൊഴിലാളികൾ വൈകുന്നേരത്തോടെ തീരത്തേക്ക് മടങ്ങിയെത്തിത്തുടങ്ങി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group