കള്ളിക്കാട് കള്ളിക്കാട് ഗ്രാമപ്പഞ്ചായത്ത് കൃഷിഭവൻ തണ്ണീർത്തട ദിനാചരണം നടത്തി. മൈലക്കര യു.പി. സ്‌കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് മൈലക്കര വലിയകുളത്തിനു സമീപം മുളത്തൈകൾ നട്ടു. പഞ്ചായത്ത് പ്രസിഡൻ്റ് പന്ത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് ബിന്ദു വി.രാജേഷ് അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ ജെ. സാനുമതി, അനില, കൃഷി ഓഫീസർ ശരണ്യ കെ.എസ്., കൃഷി അസിസ്റ്റന്റുമാരായ പിഞ്ചു, ശ്രീദേവി, സാബു തുടങ്ങിയവർ സംസാരിച്ചു.
കുളപ്പട : കുളപ്പട കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കുളപ്പട ഗവ. എൽ.പി. സ്കൂളിൽ ലോക തണ്ണീർത്തടദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജെ.ലളിത ഉദ്ഘാടനം ചെയ്‌തു. കൃഷി ഓഫീസർ ജെഫിൻ തണ്ണീർത്തട ബോധവത്കരണ ക്ലാസെടുത്തു.
എസ്.എം.സി. അംഗം വിഷ്‌ണു ശർമ അധ്യക്ഷനായി. പ്രഥമാധ്യാപിക എം.ടി.രാജലക്ഷ്‌മി, അധ്യാപകരായ ആർ.ജാസ്‌മിൻ, പി.രമാദേവി. എസ്.എം.സി. ചെയർപേഴ്സൺ രമ്യ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് പഞ്ചായത്ത് പ്രസിഡൻറ് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group