വടകര ജില്ല ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം : താലൂക്ക് വികസന സമിതി

വടകര ജില്ല ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം : താലൂക്ക് വികസന സമിതി
വടകര ജില്ല ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം : താലൂക്ക് വികസന സമിതി
Share  
2025 Feb 04, 10:14 PM

വടകര ജില്ല ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം : താലൂക്ക് വികസന സമിതി 

വടകര:വടകര ജില്ല ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പട്ടു. നെഫ്രാളജിസ്റ്റ്, കാർഡിയോളജിസ്റ്റ് തസ്തികയിൽ സോക്ടർ മാരുടെ പോസ്റ്റ് ഒഴിഞ്ഞ് കിടക്കുന്നത് മൂലം രോഗികൾ വലയുന്നു. ജിവനക്കാരുടെ അ ഭാവം അടക്കo സമിതി അംഗം പി പി സുരേഷ് ബാബുവാണ് ആശുപത്രി ശോച്യവസ്ഥ ഉന്നയിച്ചത്. താലൂക്ക് ആശുപത്രി ജില്ലതലത്തിൽ ഉയർത്തിയെങ്കിലും അതിന് ആവശ്യമായ രീതിയിൽ സ്റ്റാഫ് പാറ്റേൺ അനുവദിക്കാതതാണ് ഈ ആതുര കേന്ദ്രത്തിലെ പ്രധാന പ്രശ്നമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ യോഗത്തിൽ പറഞ്ഞു. മുക്കാളി റെയിൽവെ സ്റ്റേഷനിൽ കോവിഡിന് മുമ്പ് നിർത്തിയ മുഴുവൻ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ദേശീയ പാത നിർമാണം മൂലം ഗതാ ഗതകുരുക്ക് രുക്ഷമായ സാഹചര്യത്തിൽ ടെയിനുകൾ നിർത്തേണ്ടത് യാത്രക്കാർക്ക് ആവശ്യമാണെന്ന് പ്രശ്നം സമിതിയിൽ ഉന്നയിച്ച അംഗം പ്രദീപ് ചോമ്പാല പറഞ്ഞു. സ്റോപ്പിന്റെ കാര്യം പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേജറെ അറിയിക്കും. മയ്യഴി പുഴയുടെ ഒരു ഭാഗം പുർണ്ണമായി മണ്ണിട്ട് നികത്തിയതായി പുഴ സംരഷണ സമിതി സെക്രട്ടറി ജാഫർ വാണിമേൽ സമിതി യോഗത്തിൽ പരാതി നൽകി.,പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താനാവശ്യമായ വിധം പുഴയും പുഴയോരവും പൂർവസ്ഥിതിയാക്കണമെന്നും ആവശ്യമുയർന്നു. റവന്യൂ വകുപ്പ് ഈ കാര്യത്തിൽ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് സമിതി അംഗങ്ങൾ തുറന്നിട്ടിച്ചു. വടകര ലിങ്ക് റോഡിലെ ബസ്സ് സ്റ്റാൻസ് നേരത്തെയുള്ള പഴയ സ്റ്റാൻഡി ലേക്ക് മാറ്റണമെന്ന് സമിതി അംഗം പി പി രാജൻ വടകര മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് എം അബ്ദുൾ സലാം  എന്നിവർ ആവശ്യപ്പെട്ടു. പ്രശ്നം മുൻസിപ്പാൽ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് താഹിൽദാർ ഡി രഞ്ജിത്ത് പറഞ്ഞു. പഴയ സ്റ്റാൻഡിൽ ലിങ്ക് റോഡിൽ നിർത്തിയിട്ടുന്ന ബസ്സുകൾ സർവ്വിസ് നടത്താൻ സൗകര്യമുണ്ടെന്ന് യോഗത്തിൽ ചുണ്ടികാണിക്കപ്പെട്ടു. സമിതി അംഗം സി.കെ കരീം അധ്യക്ഷനായി. എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി , സമിതി അംഗങ്ങളായ പി സുരേഷ് ബാബു, പ്രദീപ് ചോമ്പാല , പി പി രാജൻ , ടി വി ഗംഗാധരൻ , ബിജു കായക്കൊടി എന്നിവർ സംസാരിച്ചു


SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
NISHANTH