ശിഷ്യരുടെ സ്നേഹവലയത്തിൽ ഗുരുശ്രേഷ്ഠന് ആത്മനിർവൃതി
കുറുപ്പ് സാർ ഞങ്ങൾക്ക് ചരിത്ര പാഠപുസ്തകമാണെന്ന് കുട്ടികൾ .
ഇതിനേക്കാൾ വലിയ എന്ത് അംഗീകാരമാണ് ഒരു അദ്ധ്യാപകന് കിട്ടേണ്ടത് ?
കോഴിക്കോട് : പ്രമുഖ ചരിത്രഗവേഷകനും കോഴിക്കോട് യൂണിവേഴ്‌സിറ്റിയിലെ ഏഴാം വൈസ് ചാൻസലറും
മഅ്ദിൻ അക്കാദമി ഡയറക്ടർ ജനറലുമായ ഡോ.കുറുപ്പ് കോഴിക്കോട് ഗവ . ആർട്സ് & സയൻസ് കോളേജിൽ അദ്ധ്യാപകർക്കൊപ്പംവിദ്യാർത്ഥികളുമായും യും ഇന്ന് സംവദിച്ചു .
കുറുപ്പ്സാറിൻറെ സഹധർമ്മണി പ്രൊഫ .ദേവലത ഇതേ കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ പ്രൊഫസറായി പ്രവർത്തിച്ചിരുന്നുവെന്നതും എടുത്തുപറയാവുന്ന പ്രത്യേകത .
ഡോ .കെ കെ എൻ കുറുപ്പ് സാറിൻ്റെ ശിഷ്യഗണങ്ങളിൽ ചിലർ ഇതേ കോളേജിൽ പ്രൊഫസർമാരും പ്രിൻസിപ്പലുമായി പ്രവർത്തിക്കുന്നുവെന്നത് മറ്റൊരുപ്രത്യേകത.
പ്രിയശിഷ്യയായ പ്രൊഫ .പ്രിയ പി യാണ് ഇപ്പോഴിവിടുത്തെ പ്രിൻസിപ്പൽ പ്രിയ ശിഷ്യനും ചരിത്ര വിഭാഗം അദ്ധ്യക്ഷനുമായ പ്രൊഫ. വിൻസെന്റ് ,അദ്ധ്യാപികയായ കല. കെ തുടങ്ങി ശിഷ്യഗണങ്ങളുടെ ഒരു നിര തന്നെ കുറുപ്പ് സാറിനെ കാണാനെത്തി .
ഗവ. ആർട്സ് &സയൻസ് കോളേജ് ചരിത്രവിഭാഗത്തിൽ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു.
തൻ്റെ ചരിത്ര ഗവേഷണ അനുഭവങ്ങളാണ് അദ്ധേഹം കുട്ടികളുമായി പങ്കുവച്ചത്.
തൻ്റെ പുസ്തകങ്ങൾ വായിച്ച അറിവു മാത്രമുള്ള കുട്ടികളോട് നേരിട്ട് സംവദിക്കാൻ കഴിഞ്ഞത് സന്തോഷകരമായ അനുഭവമായി മാറി . പ്രിയ ശിഷ്യനും ചരിത്ര വിഭാഗം അദ്ധ്യക്ഷനുമായ പ്രൊഫ. വിൻസെന്റ് ഫെബ്രുവരി 13 ന് കുറുപ്പ്സാറിൻ്റെ ജന്മദിനമാണെന്ന കാര്യം ഓർമ്മിപ്പിക്കുകയും ജന്മദിനാശംസകൾ സമർപ്പിക്കുകയുമുണ്ടായി .
കുറുപ്പ്സർ ഞങ്ങൾക്ക് ചരിത്ര പാഠപുസ്തകമാണെന്ന് കുട്ടികൾ പറഞ്ഞു.
ഇതിനേക്കാൾ വലിയ എന്ത് അംഗീകാരമാണ് ഒരു അദ്ധ്യാപകന് കിട്ടേണ്ടത് ?
ഏകദേശം 20 വർഷങ്ങൾക്ക് മുൻപുള്ള കോളേജിന് ഒരുപാട് മാറ്റങ്ങളുണ്ടായെന്നും ഒരു യൂണിവേഴ്സിറ്റി സെന്ററായി വളർന്നുവരാനുള്ള എല്ലാസാധ്യതകളും കഴിവുകളുമുള്ള ഒരു ഓട്ടോണമസ് കോളേജിൻ്റെ സ്ഥിതിയിലേക്ക് ഇത് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നുമുള്ള ശുഭപ്രതീക്ഷയും കുറുപ്പ് സാർ പങ്കുവെച്ചു.
തറക്കല്ലു പാകിമനോഹരമാക്കിയ വൃക്ഷങ്ങളും പ്രകൃതിസംരക്ഷണവും ഇവിടുത്തെ സജീവമായ ഓരോ വകുപ്പും ആശ്ചര്യമായി തോന്നുന്നുവെന്നും കുറുപ്പ് സാർ ചടങ്ങിൽ വ്യക്തമാക്കി.
ദൂരസ്ഥലങ്ങളിൽ നിന്നും പഠിക്കാനെത്തുന്ന പെൺകുട്ടികൾക്ക് ഇവിടെ ഹോസ്റ്റൽ സൗകര്യം
വിപുലീകരിക്കേണ്ടത് സർക്കാർ ഗൗരവപൂർവ്വം കാണേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
കുട്ടികൾക്ക് വായിക്കാനായി കുറുപ്പ് സാർ രചിച്ച ചിലപുസ്തകങ്ങളും സമ്മാനിച്ചു .തലശ്ശേരി ഫാക്റ്ററി മലബാറിലെ കോളനി ഭരണത്തിൻറെ അടിത്തറയിട്ട തലശ്ശേരി ഫാകറ്ററിയെപ്പറ്റിയും ,കേരളത്തിലെ കമ്യുണിസ്റ്റ് പ്രസ്ഥാനം വളർത്തിയെടുത്ത 'കെ .ദാമോദരനും സാമൂഹ്യശാസ്ത്ര പഠനങ്ങളും "എന്ന മറ്റൊരു ഗ്രന്ഥവും നൽകുകയുണ്ടായി .
ചിത്രങ്ങൾ തുടർന്ന് കാണാൻ
ലിങ്കിൽ ക്ലിക്ക് ചെയ്‌ത് പേജുകൾ മറിച്ചാലും
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group