നീലേശ്വരം ജനങ്ങളെ ആക്രമിച്ചതിനെത്തുടർന്ന് പിടിച്ച് കർണാടക അതിർത്തിയിലെ കോട്ടഞ്ചേരി വനത്തിൽ തുറന്നുവിട്ട പരുന്ന് നീലേശ്വരത്ത് തിരിച്ചെത്തി. കൂട്ടിന് മറ്റൊരു പരുന്തുമുണ്ട്. ഭയവും ആകുലതയ്ക്കും ഒപ്പം ആളുകളിൽ കൗതുകവുമുണർത്തുകയാണ് ഈ കൃഷ്ണപ്പരുന്ത്.
നീലേശ്വരം എസ്.എസ്. കലാമന്ദിർ റോഡിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിനു മുന്നിലും സമീപത്തുമായിരുന്നു മാസങ്ങളോളം പരുന്തിന്റെ വാസം. വഴിയാത്രക്കാരെയും പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തുന്നവരെയും ആക്രമിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ നഗരസഭാ കൗൺസിലറെ വിവരമറിയിക്കുകയും തുടർന്ന് വനംവകുപ്പിൻ്റെ നേതൃത്വത്തിൽ ജനുവരി 26-ന് പിടിച്ച് കാഞ്ഞങ്ങാട് റെയിഞ്ച് ഓഫീസിലെത്തിച്ച് കർണാടക വനാതിർത്തിയിൽ പറത്തിവിടുകയായിരുന്നു.
ആറുദിവസത്തിനുശേഷം ശനിയാഴ്‌ച രാവിലെയാണ് പരുന്ത് നീലേശ്വരത്ത് തിരിച്ചെത്തിയത്. ആരോഗ്യകേന്ദ്രത്തിന് സമീപത്തെ വീട്ടിലെ പദ്മിനിയെ തിങ്കളാഴ്ച രാവിലെ പരുന്ത് ആക്രമിച്ചു. മറ്റൊരു പരുന്തും കൂടെയുണ്ടെന്ന് നാട്ടുകാരും പ്രാഥമികാരോഗ്യകേന്ദ്രത്തിലെ അധികൃതരും പറയുന്നു. എത്രയും വേഗം ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം വേണമെന്നും വനംവകുപ്പുമായി ബന്ധപ്പെട്ടപ്പോൾ ഉടൻ പരുന്തിനെ കണ്ടെത്താനുള്ള ശ്രമം നടത്തുമെന്ന് അറിയിച്ചതായും നഗരസഭാ കൗൺസിലർ ഇ. ഷജീർ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group