ബാലാവകാശ കമ്മിഷൻ ഹിയറിങ്ങിൽ 32 പരാതികൾ പരിഹരിച്ചു

ബാലാവകാശ കമ്മിഷൻ ഹിയറിങ്ങിൽ 32 പരാതികൾ പരിഹരിച്ചു
ബാലാവകാശ കമ്മിഷൻ ഹിയറിങ്ങിൽ 32 പരാതികൾ പരിഹരിച്ചു
Share  
2025 Jan 30, 10:36 AM

കണ്ണൂർ: ബാലാവകാശ കമ്മിഷൻ ഹിയറിങ്ങിൽ 32 പരാതികൾ പരിഹരിച്ചു. 54 പരാതികളാണ് പരിഗണിച്ചത്. വിശദമായ ഉത്തരവ് നൽകുന്നതിനായി അഞ്ചും തുടർനടപടികൾക്കായി 17-ഉം പരാതികൾ മാറ്റിവെച്ചു. കേരള സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഹിയറിങ്.


ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ പന്നിയോട്ടിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സം നേരിടുന്ന വിധം യാത്രചെയ്യാൻ പറ്റാതെ നടപ്പാലം തകർന്നതുൾപ്പെടെ കുട്ടികളുടെ യാത്രാപ്രശ്‌നങ്ങൾ പരിഗണിച്ചു. ഭിന്നശേഷിയുള്ള കുട്ടിയുടെ വീട്ടിൽ വെള്ളം കയറുന്നത് സംബന്ധിച്ച പരാതി ലഭിച്ചു. കമ്മിഷൻ ഇടപെടലിലൂടെ ഒരു കുട്ടിക്ക് ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് ലഭിച്ചു. കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂ‌ളിലെ പ്ലസ് വൺ വിദ്യാർഥി ആത്മഹത്യചെയ്‌ത സംഭവത്തിൽ പ്രിൻസിപ്പൽ കമ്മിഷൻ മുൻപാകെ ഹാജരായി. ഇനി പോലീസിൽനിന്നും ഡയറക്‌ടറേറ്റിൽനിന്നും മറുപടി ലഭിച്ചശേഷം കമ്മിഷൻ നടപടി സ്വീകരിക്കും.


കുട്ടികൾക്കിടയിൽ ആക്രമണപ്രവണത കൂടുന്നതിന് കാരണം സിനിമകളും മറ്റും മാത്രമാണെന്ന് കരുതുന്നില്ലെന്ന് ചെയർമാൻ പറഞ്ഞു. വീടുകളിൽനിന്നുള്ള പാരന്റിങ്ങിന്റെ അഭാവവും സ്‌കൂളുകളിലെ സമ്മർദങ്ങളും ഇതിന് കാരണമാകുന്നുണ്ട്. കൗമാരകാലത്തിൻ്റേതായ നിരവധി പ്രശ്‌നങ്ങൾ കുട്ടികൾ അനുഭവിക്കുന്നുണ്ട്.


ടെലിവിഷൻ സീരിയൽ സംബന്ധിച്ച് ഒരു പരാതി കമ്മിഷൻ മുമ്പാകെ ലഭിച്ചിട്ടുണ്ട്. കുട്ടികൾ സീരിയലുകൾ കണ്ട് അഡിക്ഷൻ പോലെ ആകുന്നുവെന്നാണ് പരാതിക്കാരി ചൂണ്ടിക്കാണിച്ചത്. ഈ പരാതി ഗൗരവത്തോടെയാണ് കാണുന്നത്. ഇതിൽ എന്തൊക്കെ നിയന്ത്രണം കൊണ്ടുവരാൻ കഴിയും എന്നാണ് കമ്മിഷൻ ആലോചിക്കുന്നത്. അതിനാവശ്യമായ നിർദേശങ്ങൾ സർക്കാരിന് സമർപ്പിക്കും.


മീഡിയ ഗൈഡ് ലൈൻ, ഗുഡ് പാരന്റിങ് പദ്ധതി, പിൽഡ്രൺസ് കോൺക്ലേവ് തുടങ്ങിയവ നടപ്പിലാക്കുന്നുണ്ട്.



SAMUDRA
SAMUDRA
SAMUDRA
SAMUDRA
MANNAN
SAMDEAU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan